തൃശൂര്‍: തൃശൂരില്‍ ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിയോട് ബസ് ജീവനക്കാരന്റെ അതിക്രമം. തൃശൂര്‍- കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഓടുന്ന ബസില്‍ കണ്ടക്ടര്‍ വിദ്യാര്‍ത്ഥിനിയെ ചുംബിക്കുകയായിരുന്നു. സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് പിടികൂടി ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചു.
വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ ഇരിക്കാലക്കുട ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് സംഭവം. റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശാസ്ത എന്ന ബസിലെ കണ്ടക്ടര്‍ പെരുമ്ബിളിശ്ശേരി സ്വദേശി ചൂരനോലിക്കല്‍ വീട്ടില്‍ സാജന് (37) എന്നയാളാണ് വിദ്യാര്‍ത്ഥിനിയെ ചുംബിച്ചതായി പറയുന്നത്.
വിദ്യാർത്ഥിനിയെ ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നതായും ഇന്ന് രാവിലെ ബസ് സ്റ്റാൻഡിൽ നിന്നും സ്കൂളിലേയ്ക്ക് പോകുന്ന വഴി ഇയാൾ ബലമായി കുട്ടിയെ ചുംബിച്ചതായും പരാതിയിൽ പറയുന്നു.
പിന്നീട് സ്കൂളിൽ എത്തിയ കുട്ടി കരച്ചിലായതോടെ വീട്ടിൽ വിളിച്ച് പറയുകയായിരുന്നു. വൈകിട്ട് അഞ്ചര മണിയോടെ കൊടുങ്ങല്ലൂരിൽ നിന്നും വരുകയായിരുന്ന ബസിൽ പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും കയറുകയും മറ്റ് യാത്രക്കാരെ ഇറക്കിയതിന് ശേഷം ബസ് പൊലിസ് സ്റ്റേഷനിലേയ്ക്ക് പോകാൻ ആവശ്യപ്പെടുകയും ചെയ്തു.