തക്കാളി-തുളസിയില ചേര്‍ത്തുള്ള സൂപ്പ് എപ്പോഴെങ്കിലും കഴിച്ചുനോക്കിയിട്ടുണ്ടോ? എങ്കില്‍ ഇനി മുതല്‍ അത് ശീലമാക്കാം. മണ്‍സൂണ്‍ സൂപ്പായിട്ടാണ് ഇവ അറിയപ്പെടുന്നത്. നമ്മുടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളെ എല്ലാം ഇവ നീക്കം ചെയ്യും. എങ്ങനെ ഇവ ഉണ്ടാക്കാം എന്നാണോ ചിന്തിക്കുന്നത്. റെസിപി ഇതാ..
ആവശ്യമുള്ള സാധനങ്ങൾ
സവാള
വെളുത്തുള്ളി
ഒലീവ് ഓയില്‍
തക്കാളി
തുളസിയില
ഉപ്പ്
കുരുമുളക്
തയാറാക്കുന്ന വിധം
സവാളയും വെളുത്തുള്ളിയും ഒലീവ് ഓയില്‍ ചേര്‍ത്ത് വഴറ്റിയെടുക്കുക. അതിലേക്ക് മുറിച്ചെടുത്ത തക്കാളി ചേര്‍ക്കുക. അത് നന്നായി പാകം ചെയ്യുക. മൃദുവായി മാറുന്നത് വരെ പാകം ചെയ്യുക. അതിലേക്ക് പല പച്ചക്കറികള്‍ ചേര്‍ക്കാവുന്നതാണ്. 15 മുതല്‍ ഇരുപത് മിനുട്ട് വരെ ഇത് പാകം ചെയ്യാം. തുടര്‍ന്ന് നേരത്തെയുള്ള പച്ചക്കറികളെല്ലാം ഒരുമിച്ച് ചേര്‍ക്കുക. അതിലേക്ക് ഫ്രഷായിട്ടുള്ള തുളസിയില ചേര്‍ക്കുക. ഉപ്പും കുരുമുളകും ആവശ്യത്തിന് ചേര്‍ത്ത് കഴിക്കാം.
content highlight: soup-to-reduce-belly-fat