പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍ പച്ചക്കറികള്‍ ചേര്‍ക്കുന്നതിനുള്ള അനുയോജ്യമായ മാര്‍ഗ്ഗം എന്നത് എപ്പോഴും സാലഡ് അല്ലെങ്കില്‍ സൂപ്പ് തന്നെയാണ്. നല്ലൊരു മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ
മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ്
3 കപ്പ് പച്ചക്കറികള്‍ (തക്കാളി, കാരറ്റ്, കടല, പച്ചമുളക്, ഫ്രഞ്ച് ബീന്‍സ്)
1/2 ടീസ്പൂണ്‍ ജീരകപ്പൊടി
1/2 ടീസ്പൂണ്‍ കുരുമുളക് പൊടി
1 ടീസ്പൂണ്‍ എണ്ണ
കുറച്ച് കറിവേപ്പില
ആവശ്യത്തിന് ഉപ്പ്
ഉണ്ടാക്കുന്ന വിധം:
മുകളില്‍ പറഞ്ഞ എല്ലാ പച്ചക്കറികളും ഒരു പ്രഷര്‍ കുക്കറില്‍ 2 കപ്പ് വെള്ളത്തില്‍ നല്ലതുപോലെ വേവിച്ചെടുക്കുക.. അതിന് ശേഷം ഇവയെല്ലാം വെന്ത് തണുത്തതിന് ശേഷം ഒരു ബ്ലെന്‍ഡറില്‍ അടിച്ചെടുക്കുക. പിന്നീട് ഇത് നല്ലതുപോലെ അരിച്ച് മാറ്റി വെക്കുക. പിന്നീട് അല്‍പം എണ്ണ ചൂടാക്കി ഇതിലേക്ക് കറിവേപ്പിയും ജീരകപ്പൊടിയും ചൂടാക്കി ഒഴിക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്.
content highlight: this-food-helps-to-prevent-high-blood-sugar