ഒമാനിലെ മസ്‌കറ്റിലെ അമേറാത്ത്-ബൗഷർ ജബൽ (ചുരം) റോഡിന്റെ ഒരു ഭാഗം 48 മണിക്കൂർ അടച്ചിടും. ഇന്ന് വെള്ളിയാഴ്ച രാവിലെ മുതൽ ബൗഷറിൽ നിന്ന് അൽ അമേറത്തിലേക്കുള്ള റോഡിന്റെ ഭാഗത്തുള്ള പാറമടകളുടെ സംരക്ഷണ വലകൾ വൃത്തിയാക്കുന്നത് മൂലം 48 മണിക്കൂർ റോഡ് അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അക്ബത്ത് അൽ അമേറാത്ത് റോഡ് (അമേരത്ത്-ബൗഷർ ജബൽ റോഡ്) ജൂലൈ 26 വെള്ളിയാഴ്ച രാവിലെ മുതൽ 48 മണിക്കൂർ അടച്ചിടുമെന്നാണ് മസ്കറ്റ് നഗരസഭയുടെ പത്രക്കുറിപ്പിൽ അറിയിച്ചിട്ടുള്ളത്. ബൗഷറിൽ നിന്ന് അൽ അമേറാത്തിലേക്കുള്ള ഭാഗത്തെ റോഡിന്റെ ഒരു ഭാഗത്തുള്ള മലമുകളിൽ നിന്നും കല്ലുകൾ താഴേക്ക് വീഴുന്നത് തടയുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഇരുമ്പുവലകളുടെ അറ്റകുറ്റപണികൾക്കായിട്ടാണ് പാത അടച്ചിരിക്കുന്നത് ജൂലൈ 26 വെള്ളിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച രാവിലെ വരെയാണ് ഈ പാത അടച്ചിടുന്നതെന്നും നഗര സഭയുടെ അറിയിപ്പിൽ പറയുന്നു.
ഇതിന് പകരമായി യാത്രക്കാർ വാദിഅധൈ – അമിറാത് റോഡ് ഉപയോഗിക്കണമെന്നും നഗരസഭ പൊതു ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. റോയൽ ഒമാൻ പൊലീസിന്റെ ട്രാഫിക് വിഭാഗവുമായി സഹകരിച്ചുകൊണ്ടാണ് മസ്കറ്റ് നഗരസഭ അറ്റകുറ്റപ്പണികള്‍ ക്രമീകരിച്ചിട്ടുള്ളത്.