ചോറ്, പറാത്ത, പത്തിരി എന്നിവയ്ക്കൊപ്പം വിളമ്പാൻ സ്വാദിഷ്ടമായ ഒരു വിഭവം തയ്യാറാക്കിയാലോ, മസാലയിൽ കുതിർന്ന നല്ല കൊഞ്ച് റോസ്റ്റ്. കേരളം കൊഞ്ച് വിഭവങ്ങൾക്ക് പ്രശസ്തമാണ്, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ. റെസിപ്പി നോക്കിയാലോ.
ആവശ്യമായ ചേരുവകൾ
- 1/2 കിലോ കൊഞ്ച്
- 1 1/2 എണ്ണം അരിഞ്ഞ ഉള്ളി
- 2 തക്കാളി അരിഞ്ഞത്
- 4 പച്ചമുളക് അരിഞ്ഞത്
- 1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
- ഒരു പിടി മല്ലിയില അരിഞ്ഞത്
- 2 കറിവേപ്പില
- 1 ടീസ്പൂൺ നാരങ്ങ നീര്
- 1 സ്പൂൺ മുളക് പൊടി
- 1 സ്പൂൺ മഞ്ഞൾപ്പൊടി
- 1/2 സ്പൂൺ ഗരം മസാല
- 2 സ്പൂൺ ഓയിൽ
- ആവശ്യത്തിന് എണ്ണ ഉപ്പ്
തയ്യാറാക്കുന്ന വിധം
1/2 എസ് മഞ്ഞൾപ്പൊടി, 1/2 എസ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 1/2 മുളകുപൊടി, ഉപ്പ് എന്നിവ ഉപയോഗിച്ച് ചെമ്മീൻ മാരിനേറ്റ് ചെയ്യുക. 1/2 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി ചെമ്മീൻ നന്നായി വറുത്തെടുക്കുക. പാനിൽ നിന്ന് കൊഞ്ച് മാറ്റി, അതേ എണ്ണയിൽ ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുക. നന്നായി വഴറ്റുക.
ഉള്ളി വഴന്നു വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. നന്നായി ഇളക്കുക. തക്കാളി ചേർക്കുക. തക്കാളി വഴന്നു വരുമ്പോൾ എല്ലാ മസാലകളും ചേർക്കുക. കുറഞ്ഞ തീയിൽ 1 മിനിറ്റ് തുടർച്ചയായി ഇളക്കുക. ചെമ്മീൻ ചേർത്ത് നന്നായി വഴറ്റുക. പാൻ ലിഡ് അടച്ച് 5 മിനിറ്റ് വേവിക്കുക. മല്ലിയില കൊണ്ട് അലങ്കരിക്കുക.