World

ഒരു വര്‍ഷം കൊണ്ട് കുറച്ചത് 48 കിലോ ശരീരഭാരം; വൈറല്‍ ജിം ഹാക്ക്-A 20 year old British Woman Lost 48 Kg In A Year

സോഷ്യല്‍ മീഡിയയില്‍ പല കാരണങ്ങള്‍ കൊണ്ടും പലരും വൈറല്‍ ആകാറുണ്ട്. എന്നാല്‍ വളരെ വ്യത്യസ്തമായ ഒരു കാരണം കൊണ്ട് വൈറലായിരിക്കുകയാണ് മില്ലി സ്ലേറ്റര്‍ എന്ന 20 കാരി. ഒരു വര്‍ഷം കൊണ്ട് താന്‍ 48 കിലോഗ്രാം ഭാരം കുറച്ചെന്ന വിവരം പങ്കുവെച്ചിരിക്കുകയാണ് ഈ ഇംഗ്ലണ്ടുകാരി.

ഇംഗ്ലണ്ടിലെ നോര്‍ത്താംപ്ടണ്‍ഷെയറില്‍ താമസിച്ച് വരുന്ന യുവതി മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയാണ്. 2023 ജനുവരിയില്‍ 115 കിലോഗ്രാം ഭാരമായിരുന്നു യുവതിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഒരു വര്‍ഷം കൊണ്ട് അത് 67 കിലോഗ്രാം ആക്കി കുറച്ചു. തന്റെ പരിവര്‍ത്തനം കാണിക്കുന്ന ഒരു ടിക് ടോക്ക് വീഡിയോയും യുവതി പങ്കിട്ടു. മിസ് സ്ലേറ്ററിന്റെ വൈറല്‍ വീഡിയോ ഇതിനോടകം 400,000-ലധികം പേര്‍ കണ്ടുകഴിഞ്ഞു.

കഠിന പരിശ്രമവും ഫിറ്റ്നസിനായുളള പോഷകാഹാര ഡയറ്റുമാണ് തന്റെ വിജയത്തിന് കാരണമായതെന്ന ഒരു പോസ്റ്റും മില്ലി സ്ലേറ്റര്‍ പങ്കുവെച്ചു. ഡയറ്റില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുകയും കലോറിയുടെ അളവ് കുറക്കുകയും ചെയ്ത് പതിവായി ജിമ്മില്‍ പോയത് വഴിയാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് യുവതി പറയുന്നു.

‘ജിമ്മില്‍ പോയി പതിവായി ചെയ്യാറുള്ളത് ട്രെഡ്മില്‍ നടത്തമായിരുന്നു. ലോറന്‍ ജിറോള്‍ഡോ ജനപ്രിയമാക്കിയ 12-3-30 എന്ന് ട്രെഡ്മില്‍ വര്‍ക്കൗട്ടിനോട് സാമ്യമുള്ള രീതിയിലാണ് ഞാന്‍ വര്‍ക്കൗട്ട് ചെയ്തത്. 12% ഗ്രേഡില്‍ 30 മിനിട്ടുകൊണ്ട് 3 കിലോമീറ്റര്‍ നടന്നാണ് ഈ നേട്ടം ഞാന്‍ കൈവിരിച്ചത്. ഈ വ്യായാമത്തിലൂടെ ശരീരത്തിലെ ധാരാളം കലോറികള്‍ ബേണ്‍ ചെയ്യാന്‍ കഴിഞ്ഞു’, കൂടാതെ വ്യായാമം ആസ്വദിക്കണമെന്നും ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ എല്ലാ ദിവസവും കൂടുതല്‍ ആക്ടിവിറ്റികളില്‍ ഏര്‍പ്പെട്ടാല്‍ മതിയെന്നും സ്ലേറ്റര്‍ പറഞ്ഞു.