ബംഗളൂരുവിലെ കോറമംഗലയില്‍ 24 കാരിയായ ബീഹാര്‍ യുവതിയെ ഹോസ്റ്റലില്‍ വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് മധ്യപ്രദേശില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23ന് രാത്രിയായിരുന്നു സംഭവം നടന്നത്. കൃതി കുമാരിയെന്ന യുവതിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയ ശേഷം അഭിഷേക് എന്ന പ്രതി മധ്യപ്രദേശിലേക്ക് രക്ഷപ്പെട്ടത്. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ പ്രതിയെ ബംഗളൂരുവില്‍ എത്തിച്ച് ചോദ്യം ചെയ്യും. ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന 22 കാരിയായ യുവതി അക്രമിയുടെ കാമുകിയുടെ സഹപ്രവര്‍ത്തകയും ആയിരുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
സൗത്ത് ഈസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും കോറമംഗല പോലീസ് സ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ വെങ്കട്ട്‌റെഡ്ഡി ലേഡീസിലെ ഭാര്‍ഗവി സ്റ്റേയിംഗ് ഹോംസ് ഫോര്‍ ലേഡീസ് എന്ന സ്ഥലത്താണ് കൊലപാതകം നടന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30ന് പിജി ഹോസ്റ്റലില്‍ കയറി മൂന്നാം നിലയിലെ മുറിക്ക് സമീപം വെച്ച് പ്രതി കത്തികൊണ്ട് കൃതിയുടെ കഴുത്തറുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതി സംഭവസ്ഥലത്തു തന്നെ മരിച്ചു. യുവതിക്ക് ഒന്നിലധികം കുത്തേറ്റതായി പോലീസ് പറഞ്ഞു.സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പ്രതി ഹോസ്റ്റലിലെ കൃതിയുടെ മുറിയിലേക്ക് കയറിവന്ന് വാതിലില്‍ മുട്ടുന്നത് കാണാം.
സ്ത്രീ വാതില്‍ തുറക്കുമ്പോള്‍, അവരെ വലിച്ചിഴച്ച് കെട്ടിടത്തിന്റെ പോര്‍ട്ടിക്കോയില്‍ വെച്ച് കുത്തുകയും കഴുത്തറുക്കുകയും ചെയ്യുന്നു. ആക്രമണത്തെ ചെറുക്കാന്‍ സ്ത്രീ പാടുപെടുന്നതും കാണാം. എങ്കിലും, കൊലപാതകി അവരെ കീഴടക്കുകയും കുത്തികൊല്ലുകയും ചെയ്തിട്ട് ഓടിപ്പോകുന്നു. കൊലപാതകി അറിയപ്പെടുന്ന ആളാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. പിജി ഹോസ്റ്റല്‍ ഉടമയുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നും പൊലീസ് കുറ്റപ്പെടുത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടാന്‍ പോലീസ് സംഘം രൂപീകരിക്കുകയും ചെയ്തിരുന്നു.
സംഭവത്തെ തുടര്‍ന്ന് ബംഗളൂരുവിലെ പി.ജി(പേയിംഗ് ഗസ്റ്റ്), ലേഡീസ് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് പോലീസിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സുരക്ഷിതമല്ലാതെ പ്രവര്‍ത്തിക്കുന്ന ഹോംസ്‌റ്റേകള്‍ക്കെതിരേ നടപടി എടുക്കാനും പോലീസ്ആരംഭിച്ചിരിക്കുകയാണ്.
CONTENT HIGHLIGHTS ;Accused in Bengaluru woman’s murder case arrested in Madhya Pradesh