യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസ്. ഓരോ വോട്ടുകളും സ്വന്തമാക്കാൻ താൻ കഠിനാധ്വാനം ചെയ്യും. നവംബറിൽ തങ്ങളുടെ ജനകീയ പ്രചാരണം വിജയിക്കുമെന്നും കമല ഹാരിസ് എക്സിൽ കുറിച്ചു.
Today, I signed the forms officially declaring my candidacy for President of the United States.
I will work hard to earn every vote.
And in November, our people-powered campaign will win. pic.twitter.com/nIZLnt9oN7
— Kamala Harris (@KamalaHarris) July 27, 2024
യു.എസ്. പ്രസിഡന്റ് മത്സരത്തിൽനിന്ന് ജോ ബൈഡൻ പിന്മാറിയതോടെയാണ് കമല ഹാരിസിന് പ്രസിഡന്‍റെ സ്ഥാനാർഥിയാകാനുള്ള വഴിതെളിഞ്ഞത്. പാര്‍ട്ടിയുടേയും രാജ്യത്തിന്റേയും താത്പര്യം മുൻനിർത്തിയാണ് തീരുമാനമെന്നായിരുന്നു പിന്മാറ്റത്തിൽ ബൈഡൻ നൽകിയ വിശദീകരണം. കൂടാതെ, കമലയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം എക്സിൽ കുറിച്ചു.