ശമ്പളക്കാരായ നികുതി ദായകര്‍ ഇനിമുതല്‍ നികുതി നല്‍കേണ്ട എന്ന് പറയുകയാണ് കര്‍ണാടകയില്‍ നിന്നുള്ള ഒരു യുവാവ്. ഈ ‘സാമ്പത്തിക ഉപദേശം’ കൊണ്ട് വൈറല്‍ ആയിരിക്കുകയാണ് യുവാവിന്റെ വീഡിയോ. കര്‍ണാടക സ്വദേശിയായ ശ്രീനിധി ഹാന്‍ഡെ ആണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. 2024ലെ ബജറ്റിനെ പരിഹാസരൂപേണ അവതരിപ്പിക്കുകയായിരുന്നു യുവാവ്. കമ്പനികളില്‍ നിന്നും ശമ്പളം വാങ്ങുന്നവര്‍ പുല്ല് വളര്‍ത്തി തൊഴിലുടമകള്‍ക്ക് വില്‍ക്കുന്നതിലൂടെ നികുതി അടയ്‌ക്കേണ്ടതായി വരുന്നില്ല എന്നാണ് യുവാവ് പറയുന്നത്.
Salaried Class, this video is for you…
How to save 100% income tax #Budget #Satire pic.twitter.com/UZBzuPNklV
— CA Akhil Pachori (@akhilpachori) July 25, 2024
ഇതിനോടകം തന്നെ 2 ലക്ഷത്തോളം പേരാണ് ഇയാളുടെ വീഡിയോ കണ്ടത്. വീഡിയോയില്‍ മൂന്ന് ഘട്ടം ആയിട്ടാണ് യുവാവ് ടാക്‌സ് എങ്ങനെ സേവ് ചെയ്യാം എന്ന് പറയുന്നത്. ആദ്യത്തെ ഘട്ടത്തില്‍ പറയുന്നത് നിങ്ങളുടെ വീട്ടിലോ ബാല്‍ക്കണിയിലോ പുല്ലു വളര്‍ത്തുക എന്നാണ്, പുല്ലു വളര്‍ത്തുന്നത് വളരെ നിയമപരമായ പ്രക്രിയ ആണെന്നും ആശങ്ക ഒന്നും വേണ്ടെന്നും യുവാവ് പറയുന്നു. രണ്ടാമത്തെ ഘട്ടം; നിങ്ങള്‍ നിങ്ങളുടെ കമ്പനിയുടെ എച്ച് ആറിനെ വിളിച്ച് നിങ്ങള്‍ക്ക് ഇനി മുതല്‍ ശമ്പളം തരേണ്ട എന്ന് പറയുക, അത് കേള്‍ക്കുമ്പോള്‍ അവര്‍ സന്തോഷിക്കും എന്നും യുവാവ് പറയുന്നുണ്ട്
മൂന്നാമത്തെ ഘട്ടത്തില്‍ പറയുന്നത്; നിങ്ങള്‍ നട്ടുവളര്‍ത്തിയ പുല്ല് നിങ്ങളുടെ തൊഴില്‍ ഉടമ വാങ്ങണമെന്നാണ്. അതായത് 50,000 രൂപയാണ് നിങ്ങള്‍ക്ക് കിട്ടുന്ന ശമ്പളം എങ്കില്‍, ആയിരം രൂപയ്ക്ക് 50 പുല്ല് അവര്‍ വാങ്ങണം. അവര്‍ പുല്ലു വാങ്ങുമ്പോള്‍ നമുക്ക് പൈസ ലഭിക്കുന്നു. ഇതിലൂടെ നമുക്ക് ടാക്‌സ് സേവ് ചെയ്യാന്‍ കഴിയും. എന്തെന്നാല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് ഇന്ത്യയില്‍ നിലവില്‍ ടാക്‌സ് ഏര്‍പ്പെടുത്തിയിട്ടില്ല. ഇതിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ടാക്‌സ് സേവ് ചെയ്യാന്‍ പറ്റും എന്നും ടി ഡി എസ് നെ കുറിച്ചോ നിക്ഷേപത്തെക്കുറിച്ചോ വിഷമിക്കേണ്ടതില്ലെന്നും യുവാവ് പരിഹാസരൂപണ പറയുന്നു.