മാരുതി സുസുക്കി ഡിസയര്‍ വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒന്ന് വെയിറ്റ് ചെയ്യുന്നതാണ് നല്ലത്. എന്തെന്നാല്‍ ഇന്ത്യയില്‍ മാരുതി സുസുക്കി ഡിസയര്‍ ഉടന്‍ തന്നെ പുതിയ രൂപത്തില്‍ എത്തും. പുതിയ മോഡല്‍ ഓഗസ്റ്റില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഡിസൈനും ഫീച്ചറുകളും പുതിയ മാരുതി സ്വിഫ്റ്റിനോട് സാമ്യമുള്ളതായിരിക്കും.
2024 മാരുതി സുസുക്കി ഡിസയറിന്റെ ക്യാബിന്‍ സ്വിഫ്റ്റിന് സമാനമാകുമെന്നാണ് സൂചന. ഒമ്പത് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പുതിയ ഡിസയറില്‍ കാണാം. കൂടാതെ അക്കാമിസിന്റെ മ്യൂസിക് സിസ്റ്റം, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകളും കാറില്‍ കാണാം. എഡിഎഎസ് സുരക്ഷാ ഫീച്ചറുകള്‍ ഉണ്ടാകാന്‍ ഇടയില്ലെന്നാണ് വിവരം. എങ്കിലും, കാറിന് ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), റിവേഴ്‌സ് ക്യാമറ പാര്‍ക്കിംഗ് തുടങ്ങിയ സവിശേഷതകള്‍ ഉണ്ടാകും.
സ്വിഫ്റ്റിന്റെ ഹാര്‍ടെക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ഡിസയര്‍. ഇതിന്റെ ടെസ്റ്റിംഗ് മോഡലിന്റെ പല ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പുതിയ മോഡലിന് പുതിയ ഹെഡ്ലൈറ്റുകളും പുതിയ തരം അലോയ് വീലുകളും ബമ്പറുകളും ലഭിക്കും. കാറിന്റെ പിന്‍ഭാഗത്തിന്റെയും ബൂട്ടിന്റെയും രൂപകല്‍പ്പനയും മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായിരിക്കാം.