സ്ത്രീപുരുഷഭേദമില്ലാതെ ഇന്ന് പലരും ജിമ്മിലെ മറ്റും പോകുന്നവരാണ്. ജിമ്മിൽ പോകുന്നത് ഒരിക്കലും വണ്ണം കുറയ്ക്കുവാൻ വേണ്ടി മാത്രമല്ല. ശരീരത്തിന്റെ ആരോഗ്യവും ഇഷ്ടപ്പെടുന്ന ഏതൊരാളും മികച്ച വ്യായാമങ്ങൾക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന ഒരു സ്ഥലമാണ് ജിം. എന്നാൽ വെറുതെ ജിമ്മിൽ പോകാൻ പാടില്ല ജിമ്മിൽ പോകുന്നതിനു മുൻപ് ചില കാര്യങ്ങളെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. അത്തരത്തിൽ ജിമ്മിൽ പോകുന്നതിനു മുൻപ് അറിയേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.
ഭക്ഷണം കഴിക്കാതെ ഒഴിഞ്ഞ വയറുമായി ഒരിക്കലും ജിമ്മിൽ പോകാൻ പാടില്ല. നിങ്ങൾ പോകുന്നത് ആരോഗ്യം നന്നാക്കാൻ വേണ്ടിയാണ് എങ്കിൽ തീർച്ചയായും ആരോഗ്യസമ്പന്നം ആയി ഭക്ഷണം കഴിച്ചിട്ട് വേണം പോകുവാൻ. ഒരു ബ്ലാക്ക് ടീയോ ഓംലെറ്റോ ആണെങ്കിലും ഭക്ഷണമായി വയറിനുള്ളിൽ ചെന്നതിനു ശേഷം മാത്രം ജിമ്മിലേക്ക് എത്തുവാൻ ശ്രദ്ധിക്കുക.
നമ്മുടെ ശരീരം നന്നായി വിയർക്കുക എന്ന രീതിയിലാണ് നമ്മൾ ജിമ്മിൽ പോകുന്നത്. അതുകൊണ്ടുതന്നെ ധാരാളം വെള്ളം കുടിക്കണം. അവിടെ ചെന്ന് വർക്ക് ഔട്ടുകൾ ചെയ്യുന്ന സമയത്ത് നമ്മുടെ ശരീരം വിയർക്കുകയും നമ്മുടെ ശരീരത്തിൽ നിന്നും ജലാംശം കുറയുകയും ഒക്കെ ചെയ്യാം.. ഡീഹൈഡ്രേഷൻ നടത്തുന്നത് ശരീരത്തിന് ഒട്ടും തന്നെ നല്ലതല്ല അതുകൊണ്ട് ജിമ്മിൽ പോകുമ്പോൾ കയ്യിൽ വെള്ളം കരുതുവാനും മറക്കരുത്.
ഈർപ്പം വലിച്ചെടുക്കുന്ന സുഖകരമായ തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു വേണം ജിമ്മിൽ പോകുവാൻ. കാരണം വർക്ക് ഔട്ട്കൾക്ക് ശേഷം ശരീരം പെട്ടെന്ന് വിയർക്കുകയും അത് നമ്മൾ ഇട്ടിരിക്കുന്ന വസ്ത്രത്തിൽ പിടിക്കുകയും ചെയ്യും. ആ സമയത്ത് കോട്ടൺ രീതിയിലുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത് എങ്കിൽ നമുക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല. അതുകൊണ്ട് നമ്മുടെ കംഫർട്ടിന് അനുസരിച്ചുള്ള വസ്ത്രങ്ങളാണ് ആ സമയത്ത് തിരഞ്ഞെടുക്കേണ്ടത്
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വർക്കൗട്ട് ചെയ്യുന്നതിന് മുൻപ് ശരീരം വാമപ്പ് ചെയ്യണം എന്നതാണ്. പലരും ചെയ്യാതിരിക്കുന്ന ഒരു കാര്യമാണിത് എന്നാൽ ഇത് ജിമ്മിൽ പോകുന്ന വ്യക്തികൾ കൃത്യമായി ചെയ്യേണ്ട അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്. ശരീരം വാം ആപ്പ് ചെയ്തതിനുശേഷം മാത്രമേ വർക്ക് ഔട്ട് ആരംഭിക്കാവു ഇല്ലെങ്കിൽ നിങ്ങൾ ചെയ്തതിന് ഒന്നും ഒരു ഗുണവും ഇല്ലാതെ പോവുകയാണ് ചെയ്യുക.
മറ്റൊരു പ്രധാനപ്പെട്ട കാര്യം ശരിയായ ഫോമിൽ വർക്കൗട്ട് ചെയ്യുക എന്നതാണ്. ഇല്ലെങ്കിൽ പരിക്കുണ്ടാവും എല്ലാം കൂടി ഒറ്റ ദിവസം ചെയ്യാൻ നിൽക്കാതെ പതിയെ പതിയെ ഓരോ ഘട്ടങ്ങളിലേക്ക് കയറുക. ഒറ്റ ദിവസം കൊണ്ട് എല്ലാം ചെയ്യണമെന്ന് വാശിപിടിക്കാതിരിക്കുക. നിങ്ങൾക്കൊപ്പം ഒരു പങ്കാളി കൂടി ജിമ്മിൽ പോകാൻ ഉണ്ടെങ്കിൽ അത് വളരെ നല്ലതാണ്. ഒരിക്കലും കൃത്യമായി ചെയ്യാൻ പറ്റില്ല എങ്കിൽ ജിമ്മിൽ പോകാൻ തുടങ്ങരുത്. ജിമ്മിൽ പോവുകയാണെങ്കിൽ കൃത്യമായി തന്നെ അത് പിന്തുടരാൻ ശ്രദ്ധിക്കണം പോയി വന്നതിനുശേഷം പ്രോട്ടീൻ ഷെയ്ക്കുകളും മറ്റും കുടിക്കുന്നത് കൃത്യമായി തന്നെ ചെയ്യണം.