ഡൽഹി ഒരു അത്ഭുത നഗരമായി മാറുന്നത് പല കാഴ്ചകൾ കൊണ്ട് മാത്രമല്ല. വളരെ ക്രിയേറ്റീവ് ആയി ചിന്തിക്കുന്ന ചില ആശയങ്ങൾ കൊണ്ട് കൂടിയാണ്. അതിമനോഹരമായ നിരവധി കാഴ്ചകളാണ് ഇവിടെ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്. അതിൽ വളരെയധികം ശ്രദ്ധ നേടുന്ന ഒന്ന് വണ്ടർ പാർക്കിലെ മാലിന്യമാണ്. മാലിന്യത്തിൽ എന്താണ് ഇത്ര കാണാനുള്ളത് എന്ന് ചോദിച്ചാൽ മാലിന്യത്തിൽ നിന്നും എത്ര മനോഹരമായി എന്തൊക്കെ നിർമ്മിക്കാം എന്നുള്ള കാഴ്ചകളാണ് ഇവിടെ ഓരോ വിനോദസഞ്ചാരികളെയും കാത്തിരിക്കുന്നത്.
ഡൽഹിയിലെ ആകർഷണങ്ങളിൽ മുൻപിൽ നിൽക്കുന്ന ഒന്നാണ് വണ്ടർ പാർക്കിലെ ഈ മാലിന്യങ്ങൾ. വേസ്റ്റ് ടു വണ്ടർ പാർക്ക്. വ്യാവസായിക മാലിന്യങ്ങളിൽ നിന്നും സൃഷ്ടിച്ച ലോകത്തിലെ ഏഴ് അത്ഭുതങ്ങളുടെ പകർപ്പുകളാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള തീം പാർക്കുകളിൽ ഒന്നാണ് ഇത് അറിയപ്പെടുന്നത്. നിസാമുദ്ദീൻ മെട്രോ സ്റ്റേഷൻ സമീപമാണ് ഈ ഒരു പാർക്ക് സ്ഥിതി ചെയ്യുന്നത്. രാജീവ് ഗാന്ധി സ്മൃതിവാനിലാണ് ഇത് ഉദ്ഘാടനം ചെയ്യുന്നത്. ബദ്രിനാഥ് കി ദുൽഹിനിയ എന്ന ബോളിവുഡ് സിനിമയിൽ അവതരിപ്പിച്ചതിനുശേഷമാണ് ഈ ഒരു ആശയം തുടങ്ങുന്നത്.
സൗരോർജവും കാറ്റും ഉപയോഗിച്ചുള്ള ഊർജ്ജം കൊണ്ടാണ് ഈ പാർക്ക് പ്രകാശമാനമായി മാറുന്നത്. സൂര്യാസ്തമയ സമയത്തും രാത്രിയിലും ഒക്കെ അതിമനോഹരമായ കാഴ്ച തന്നെയാണ് ഈ പാർക്ക് നൽകുന്നത്. സ്ക്രാഫ്റ്റ് മെറ്റീരിയലുകളിൽ നിന്നും സൃഷ്ടിച്ച മനോഹരമായ പലതും ഇവിടെ കാണാൻ സാധിക്കും. ഇവയൊക്കെ ഉണ്ടാക്കിയത് മാലിന്യങ്ങളിൽ നിന്നാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കുക പോലും ഇല്ല അത്രത്തോളം മാറ്റങ്ങളാണ് ഈ ഒരു പാർക്കിൽ കാണാൻ സാധിക്കുന്നത്.
യുഎസിലെ 35 അടി വരുന്ന സ്റ്റാച്യു ഓഫ് ലിബർട്ടി പഴയ സൈക്കിൾ ഭാഗങ്ങൾ മെറ്റൽ ഷീറ്റുകൾ ചങ്ങലകൾ എന്നിവ ഉപയോഗിച്ച് ഇവിടെ സൃഷ്ടിച്ചിട്ടുണ്ട്. അതൊരു വലിയ കാഴ്ച തന്നെയായിരിക്കും ഇവിടെയെത്തുന്ന ആളുകൾക്ക്. 3.70 അടി ഉയരത്തിൽ എത്താൻ 40 ടൺ വാഹന ഭാഗങ്ങൾ ഉപയോഗിച്ചാണ് ഈഫൽ ടവർ നിർമ്മാണം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ സ്മാരകമായ താജ്മഹൽ കൂടി ഇവിടെ കാണാൻ സാധിക്കും. തകർന്ന പാർക്ക് ബെഞ്ചുകൾ ഊഞ്ഞാലുകൾ പൈപ്പുകൾ എന്നിവ ഉപയോഗിച്ചാണ് താജ്മഹൽ നിർമ്മിച്ചിരിക്കുന്നത്
പഴയ ഇരുമ്പ് പൈപ്പുകൾ,സൈക്കിൾ റിമ്മുകൾ മെറ്റാലിക് ഷീറ്റുകൾ എന്നിവ ഉപയോഗിച്ച് ഈജിപ്ഷ്യൻ അത്ഭുതമായ പിരമിഡ് ഓഫ് ഇവിടെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ഇവിടെയെത്തുന്ന ആളുകൾക്ക് ഇതൊക്കെ ഒരു വലിയ കാഴ്ച തന്നെയായിരിക്കും ഇതൊക്കെ മാലിന്യങ്ങളിൽ നിന്നുമാണ് ഉണ്ടാക്കിയത് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കാത്ത അത്ര മനോഹരമായിയാണ് ഈ സൃഷ്ടികളൊക്കെ ഇവിടെ കാണാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ ഡൽഹിയിൽ എത്തുന്ന ഓരോ വിനോദസഞ്ചാരിയും ഇവിടെ വന്ന് ഈ പാർക്ക് കാണാതെ പോകില്ല..