ഡൽഹി എന്ന മായാനഗരം നിരവധി കാഴ്ചകളുമായി വിനോദസഞ്ചാരികളെ മാടി വിളിക്കുകയാണ്. ഏതൊരു വ്യക്തിയുടെയും മനസ്സിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ് പൂന്തോട്ടം എന്ന് പറയുന്നത്. ഒക്ടോബർ മാർച്ച് മാസങ്ങളിൽ ഡൽഹിയിലെത്തുന്ന വിനോദസഞ്ചാരികൾ തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്ഥലമാണ് ലോധി ഗാർഡൻ. ഡൽഹിയിലെ സഫർ ദർജംഗ് ശവകുടീരത്തിനും ഖാൻ മാർക്കറ്റിനും സമീപമാണ് ഈ പൂന്തോട്ടം സ്ഥിതി ചെയ്യുന്നത്. രാജാവായ സിക്കന്ദർ ലോധിയുടെയും സൈദ് ഭരണാധികാരി മുഹമ്മദ് ഷായുടെയും ശവകുടീരങ്ങൾ ഉൾക്കൊള്ളുന്ന മനോഹരമായ ഒരു പൂന്തോട്ടം ആണ് ഇത്.
പതിനഞ്ചാം നൂറ്റാണ്ടിലെ മഹത്തായ വാസ്തുവിദ്യയുടെ മനോഹാരിത മുഴുവൻ ഈ ഒരു പൂന്തോട്ടത്തിൽ കാണാൻ സാധിക്കും. രണ്ടു മഹത് വ്യക്തികളുടെ അന്ത്യവിശ്രമ കേന്ദ്രം എന്ന രീതിയിലാണ് ഇത് അറിയപ്പെടുന്നത്. ഇവിടുത്തെ വാസ്തുവിദ്യ സൈദികളുടെയും ലോധികളുടെയും സൃഷ്ടമായ ഒരു മിശ്രിതമാണ്. ഡൽഹി ചരിത്രത്തിന്റെ ഗംഭീരമായ ഒരു എൻജിനീയറിങ് പ്രതിരൂപം. ഇപ്പോൾ ഈ സ്ഥലം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണ്. ഒരുകാലത്ത് വില്ലിങ്ടൺ പാർക്ക് എന്നും ഈ സ്ഥലം അറിയപ്പെട്ടിരുന്നു
ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയതിനുശേഷം ആണ് ഇത് പുനർനാമകരണം ചെയ്യുന്നത്. പൂന്തോട്ടത്തിന് നടുവിലുള്ള ശവകുടീരങ്ങൾ വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട ഒന്നുതന്നെയാണ്. പലരും പ്രഭാത നടത്തത്തിനും യോഗയ്ക്കും ഒക്കെയായി തിരഞ്ഞെടുക്കുന്നത് ഈ സ്ഥലം തന്നെയാണ്. ഈ പൂന്തോട്ടത്തിന് നടുവിലായി ബാര ഗുംബദ് സ്ഥിതി ചെയ്യുന്നുണ്ട്. ഒരു അവശിഷ്ട താഴികക്കൂടമാണ് ഇത്. ഇത് 1494 നിർമ്മിക്കപ്പെട്ടതാണ് എന്നാണ് കരുതുന്നത്.
ഈ പൂന്തോട്ടത്തിന്റെ മറ്റൊരു പ്രത്യേകത ഇവിടെയുള്ള ജലപാത തന്നെയാണ്. യമുനാ നദിയെ ഈ ഒരു പൂന്തോട്ടവും ശവകുടീരവും ഒക്കെയായി ബന്ധിപ്പിക്കുന്ന ഒരു ചെറിയ ജലപാതയുടെ അവശിഷ്ടഭാഗങ്ങൾ ഇവിടെ കാണാൻ സാധിക്കും. ചിലരെ അരയന്നങ്ങളുടെ സാന്നിധ്യം ഒക്കെ ഈ സ്ഥലത്തെ അതിമനോഹരമാക്കി മാറ്റുന്നുണ്ട്. അതോടൊപ്പം ഡൽഹിയിലെ അവസാനനിർമാണങ്ങളിൽ ഒന്നായ എട്ടുപിയർ പാലവും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. മുഗൾ ചക്രവർത്തിയായ അക്ബർ പണികഴിപ്പിച്ച ഈ ഒരു നിർമ്മിതിക്ക് 7 ശക്തമായ കമാനങ്ങൾ കൂടിയുണ്ട് അവയുടെ മധ്യഭാഗമാണ് ഏറ്റവും വലുത്. നിരവധി വിനോദസഞ്ചാരികൾക്ക് ആകർഷകമായ ഒരു പാലമാണ് ഇത്. മുഗൾ ഭരണകാലത്തിന്റെ പ്രൗഢിയിൽ ഈ പാലം ഇന്നും നിലനിൽക്കുന്നു
ഈ പൂന്തോട്ടത്തിന് അരികിലായി നിരവധി റസ്റ്റോറന്റുകളും ഉണ്ട് . ഡൽഹിയുടെ തനത് രുചി വിളിച്ചോതുന്ന അതിമനോഹരമായ ഒരുപാട് ഭക്ഷണങ്ങൾ ഇവിടെ ലഭിക്കും. ഏകദേശം 90 ഏക്കറിലാണ് ഈ ഒരു പാർക്ക് സ്ഥിതി ചെയ്യുന്നത്. നഗര മധ്യത്തിൽ നിന്നും 8 കിലോമീറ്റർ ഓളം സഞ്ചരിച്ചാൽ ഈ ഒരു പാർക്കിൽ എത്താം. ഒക്ടോബർ മാസത്തിൽ ഇവിടേക്ക് എത്തുന്നതായിരിക്കും കൂടുതൽ നല്ലത് ഈ സമയത്ത് നിരവധി കാഴ്ചകളാണ് ഈ പൂന്തോട്ടം വിനോദസഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.