ഡൽഹിയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ജന്തർ മന്തർ കാണാതെ പോകാൻ ഒരു വിനോദസഞ്ചാരിക്കും സാധിക്കില്ല. ഡൽഹിയുടെ ചരിത്രത്തിൽ തന്നെ വളരെയധികം പ്രാധാന്യമുള്ള ഒരു സ്ഥലമാണ് ഇത് ഡൽഹിയിലെ തെക്കൻ കൊണാട്ട് സർക്കിളിലെ പാർലമെന്റ് സ്ട്രീറ്റിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒരു വിശാലമായ നിരീക്ഷണ കേന്ദ്രം എന്ന് തന്നെ ഇതിനെ വിളിക്കാം. 1724ൽ മഹാരാജ ജയ്സിംഗ് നിർമ്മിച്ച ഇത് ജയ്പൂർ, ഉജ്ജയിൽ, വാരണാസി,മധുര എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന അഞ്ച് നിരീക്ഷണങ്ങളുടെ ഒരു ശേഖരത്തിന്റെ ഭാഗമാണ്.
ഇവിടെ 13 വാസ്തുവിദ്യ ജ്യോതിശാസ്ത്ര ഉപകരണങ്ങൾ കാണാൻ സാധിക്കും. ഇവ ജ്യോതിശാസ്ത്ര പട്ടികകൾ സമാഹരിക്കുവാനും സൂര്യന്റെയും ചന്ദ്രന്റെയും ഗ്രഹങ്ങളുടെയും സമയവും ചലനവും പ്രവചിക്കുവാനും ആണ് ഉപയോഗിക്കുന്നത്. ജയ്പൂരിലെ മഹാരാജ ജയ്സിംഗ് രണ്ടാമനി ജ്യോതിശാസ്ത്രം നിരീക്ഷണങ്ങളിലും എല്ലാ സംവിധാനങ്ങളെയും കുറിച്ചുള്ള പഠനത്തിലും വളരെ താല്പര്യമുള്ള വ്യക്തിയായിരുന്നു. അങ്ങനെ മുഹമ്മദ് ഷായുടെ നിർദ്ദേശപ്രകാരം അദ്ദേഹം ഒരു നിരീക്ഷണാലയം സ്ഥാപിക്കുകയാണ് ചെയ്തത്. ഇഷ്ടിക കൊണ്ടും അവശിഷ്ടങ്ങൾ കൊണ്ടും ചുണ്ണാമ്പു പുരട്ടിയ ഈ ഉപകരണങ്ങൾ കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്താതെ കാലാകാലങ്ങളിൽ പുനസ്ഥാപിക്കുകയാണ് ചെയ്തത്
ഇവിടെയുള്ള ഉപകരണങ്ങൾ ഈജിപ്തിലെ ടോളമിക് ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ടതും ആണ്. ആകാശഗോളങ്ങളുടെ സ്ഥാനങ്ങൾ ട്രാക്ക് ചെയ്യുന്നതിന് 3 ക്ലാസിക്കൽ ഖഗോള കോർഡിനേറ്ററുകൾ ആണ് ഇവിടെയുള്ളത്. ഈ സ്ഥലത്തിന് കിഴക്ക് വശത്തായി ഭൈരവന്റെ ഒരു ചെറിയ ക്ഷേത്രവും കാണാൻ സാധിക്കും. ഡൽഹിയിലെത്തുന്ന ആളുകളൊക്കെ ഈ സ്ഥലം സന്ദർശിക്കാതെ മടങ്ങില്ല എന്നതാണ് സത്യം. ഒരു പുതിയ അനുഭവം തന്നെയായിരിക്കും ഈ സ്ഥലം വിനോദസഞ്ചാരികൾക്ക് സമ്മാനിക്കുന്നത്
ഡൽഹിയിൽ എത്തുന്നവർക്ക് ഒരിക്കലും ഈ ഒരു സ്ഥലം മിസ്സ് ചെയ്യാൻ സാധിക്കില്ല കാരണം അത്രത്തോളം സജ്ജീകരണങ്ങളാണ് ഇവിടെ ഉള്ളത്. 70 അടി ഉയരവും 114 അടി നീളവും 10 അടി കനവും ഉള്ള ഒരു ഭീമൻ ത്രികോണമായാണ് ഈ ഒരു സ്ഥലം കാണാൻ സാധിക്കുന്നത്. അക്കാലത്ത് സ്മാർട്ട് യന്ത്രം വിപ്ലവകരമായ ഒരു കണ്ടുപിടിത്തം തന്നെയായിരുന്നു ഗ്രഹങ്ങളുടെയും മറ്റും വിവരങ്ങൾ കൃത്യമായ അളക്കാൻ സാധിക്കുന്ന വിധം വലിയ വിപ്ലവം തന്നെയാണ് അന്ന് സൃഷ്ടിച്ചത്.. വേനൽക്കാലത്ത് സന്ദർശിക്കുവാനാണ് ഈ സ്ഥലം കൂടുതൽ മനോഹരം.. ഈ സമയം ഈ പ്രദേശത്തിന്റെ മറ്റു സ്ഥലങ്ങൾ കുറച്ചുകൂടി മനോഹരമായി കാണാം
പഴയ കാലത്തിന്റെ പ്രതാപം വിളിച്ചോതുന്ന അക്കാലത്തെ ഒരു പ്രമുഖമായ സൃഷ്ടി തന്നെയാണ് ഇത്. നഗര മധ്യത്തിൽ നിന്നും നാല് കിലോമീറ്റർ മാത്രമാണ് ഇവിടെ എത്തുവാനുള്ള സമയം. ഡൽഹിയിലെത്തുമ്പോൾ കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നുതന്നെയാണ് ഇത്. ആകാശ നിരീക്ഷണങ്ങൾ നടത്തുന്നവരൊക്കെ പലപ്പോഴും ഇവിടെ എത്താറുണ്ട്