വാട്സാപ് കൂട്ടായ്മയായ ഒമാൻ മലയാളികൾ തുടർച്ചയായ നാലാം വർഷവും എൻ.എം.സി ഹോസ്പിറ്റൽ ഡിസ്കൗണ്ട് പദ്ധതി കരാർ പുതുക്കി.
അൽ ഗുബ്ര എൻ.എം.സി സ്പെഷാലിറ്റി ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ഒമാൻ മലയാളികൾ വാട്സാപ്പ് ഗ്രൂപ് ചീഫ് കോഓഡിനേറ്റർ റഹീം വെളിയങ്കോടും എൻ.എം.സി ഗ്രൂപ് ഒമാൻ കൺട്രി ഹെഡ് മുഹമ്മദ് അൽ ഷിബിലിയും ഇതു സംബന്ധിച്ച ധാരണപത്രം ഒപ്പുവെച്ചു.
ഗ്രൂപ് കോഓഡിനേറ്റർ ബഷീർ ശിവപുരം, എൻ.എം.സി ഗ്രൂപ് ഓപറേഷൻ ഹെഡ് അജിം ഷാ, മാർക്കറ്റിങ് മാനേജർ മാരായ ഷാജി എം. ജോൺ, ഫർദീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇതുവരെ ലഭിച്ചുകൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും തുടർന്നും ഒമാൻ മലയാളികൾ വാട്സാപ്പ് കൂട്ടായ്മയിലുള്ള എല്ലാ അംഗങ്ങൾക്കും തുടർന്നും ലഭിക്കും.