തിരുവനന്തപുരം: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതൽ രാജ്യാന്തര ‘സീറോ വേസ്റ്റ്’ ദിനമായ മാർച്ച് 30 വരെ കേരളത്തിൽ മാലിന്യമുക്ത നവകേരളം ജനകീയ പ്രചാരണ പരിപാടി. മാർച്ച് 30നു സമ്പൂർണ ശുചിത്വകേരള പ്രഖ്യാപനത്തിനും മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ തീരുമാനമായി.
മാലിന്യസംസ്കരണ പ്രവർത്തനങ്ങളിൽ സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളിൽ സൃഷ്ടിച്ച മാതൃകകൾ ഉദ്ഘാടനം ചെയ്താകും പ്രചാരണപരിപാടിക്കു തുടക്കം കുറിക്കുക. മാതൃകകളുടെ പട്ടിക സെപ്റ്റംബർ 20ന് അകം പ്രസിദ്ധീകരിക്കും.