ന്യൂഡല്‍ഹി: കോച്ചിങ് സെന്ററിൽ വെള്ളം കയറി വിദ്യാർഥികൾ മരിച്ച സംഭവത്തില്‍ രണ്ട് പേർ കസ്റ്റഡിയിൽ. രാജേന്ദ്ര നഗറിലെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മൂന്ന് യുപിഎസ്‌സി ഉദ്യോഗാർഥികളാണ് മരിച്ചത്. കെട്ടിടത്തിൽ കുടുങ്ങിയ 14 പേരെ ദേശീയ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി. അധികൃതരുടെ അനാസ്ഥയാണെന്നാരോപിച്ച് നൂറുക്കണക്കിന് വിദ്യാര്‍ഥികള്‍ കോച്ചിങ് സെന്ററിന് മുന്നിൽ പ്രതിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സെൻട്രൽ ഡിസിപി എം ഹർഷവർധൻ പറഞ്ഞു.
റാവു സിവിൽ സർവീസ് അക്കാദമിയുടെ ലൈബ്രറി ആണ് ബേസ് മെൻ്റിൽ പ്രവർത്തിച്ചിരുന്നത്. സംഭവ സമയത്ത് മുപ്പത് വിദ്യാർത്ഥികളാണ് ഇവിടെ ഉണ്ടായിരുന്നതെന്നും ഇതിൽ മൂന്ന് പേർ വെള്ളക്കെട്ടിൽ കുടുങ്ങുകയായിരുന്നെന്നും ദില്ലി ഫയർ സർവീസ് അറിയിച്ചു. അപകടത്തിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയ ദില്ലി സർക്കാർ മജിസ്റ്റീരിൽ അന്വേഷണം പ്രഖ്യാപിച്ചു.