ഉച്ചഭക്ഷണത്തിൽ ഒഴുച്ചുകൂടാനാവാത്ത ഒരു വിഭവമാണ് ഫിഷ് ഫ്രൈ. വെജിറ്റേറിയൻ കറിക്കും ചോറിനുമൊപ്പം ഒരു ഫിഷ് ഫ്രൈ കൂടെ ഉണ്ടെങ്കിൽ കുശാലായി. ഇന്ന് ഒരു വെറൈറ്റി ഫിഷ് ഫ്രൈ തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 3-4 മത്സ്യ കഷ്ണങ്ങൾ
- 2 ടീസ്പൂൺ റവ
- മാരിനേഷനായി
- 1 സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
- 1 സ്പൂൺ മുളക് പൊടി
- 1/4 സ്പൂൺ മഞ്ഞൾപ്പൊടി
- നാരങ്ങ 1/2
- ഉപ്പ് ആവശ്യത്തിന്
- വറുക്കാൻ എണ്ണ
തയ്യാറാക്കുന്ന വിധം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മഞ്ഞൾപൊടി ഉപ്പ്, ചെറുനാരങ്ങാനീര് എന്നിവ നന്നായി പേസ്റ്റ് ആക്കുക. ഓരോ മീൻ കഷ്ണങ്ങളും ഈ മസാല ഉപയോഗിച്ച് മാരിനേറ്റ് ചെയ്യുക. 15 മിനിറ്റ് മാറ്റി വയ്ക്കുക. ഒരു പ്ലേറ്റിൽ റവ എടുത്ത് അതുപയോഗിച്ച് മാരിനേറ്റ് ചെയ്ത മീൻ പൂശുക. ഒരു പാനിൽ എണ്ണ ചൂടാക്കുക. ഇടത്തരം തീയിൽ മീൻ ഫ്രൈ ചെയ്യുക. (വറുക്കുമ്പോൾ കറിവേപ്പില ചേർത്താൽ രുചി കൂടും). 2-3 മിനിറ്റിനു ശേഷം മത്സ്യം മറിച്ചിടുക. മീൻ ക്രിസ്പി ആയിക്കഴിഞ്ഞാൽ ചട്ടിയിൽ നിന്ന് പുറത്തെടുത്ത് ചൂടോടെ വിളമ്പുക.