കെ.എം.സി.സി മനാമ സെൻട്രൽ മാർക്കറ്റ് കമ്മിറ്റിയുടെ 2024-27 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സലാം മമ്പാട്ടുമൂല -പ്രസിഡന്റ്, അഷ്റഫ് കൊറ്റാടത്ത്-ജനറൽ സെക്രട്ടറി, അസീസ് പേരാമ്പ്ര-ട്രഷറർ, മുഹമ്മദലി- ഓർഗനൈസിങ് സെക്രട്ടറി. വൈസ് പ്രസിഡന്റുമാർ: റഹീം ബാവകുഞ്ഞ്, സിറാജ് മണിയൂർ, ജസീർ എം.എം.എസ്, അസീസ് കാഞ്ഞങ്ങാട്, കരീം കെട്ടിനകത്ത്.
ജോയന്റ് സെക്രട്ടറിമാർ: സുജീബ് എം.എം, നജീബ് എം.എം.എസ്, സലാം കല്ലേരി, മമ്മു കാസർകോട്, റഹീസ് അലവിൽ. മീഡിയ ആൻഡ് എന്റർടെയിൻമെന്റ് സെക്രട്ടറി: അൻവർ നിലമ്പൂർ, അൽ അമാന സ്കീം കോഓഡിനേറ്റർ: അബ്ദുസ്സലാം ചന്തക്കുന്ന്, സ്പോർട്സ് വിങ് കൺവീനർ: റഷീദ് ബുസ്താനി.
ഓഫിസ് സെക്രട്ടറി: സുബൈർ എന്നിവരാണ് ഭാരവാഹികൾ. റഫീഖ് തോട്ടക്കര, ഇൻമാസ് ബാബു പട്ടാമ്പി എന്നിവർ തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസർമായിരുന്നു. ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം നിർവഹിച്ചു.