രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന വളരെ ആരോഗ്യകരമായ ഒരു പച്ചക്കറിയാണ് പാവക്ക / കയ്പ്പ. കയ്‌പ്പ് ആയതുകൊണ്ട് തന്നെ എല്ലാവർക്കും ഇതിന്റെ ടേസ്റ്റ് ഇഷ്ട്ടപെടണമെന്നില്ല. ഇത് വെച്ച് ഒരു മെഴുക്കുപുരട്ടി തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 2 ഇടത്തരം കയ്പക്ക
- 1 ഉള്ളി
- 7-9 കാന്താരി മുളകു
- ഉപ്പ് ആവശ്യത്തിന്
- 1 സ്പൂൺ എണ്ണ
തയ്യാറാക്കുന്ന വിധം
ഉള്ളിയും കയ്പയും നന്നായി അരിഞ്ഞെടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കുക. എല്ലാ ചേരുവകളും ചേർക്കുക.നന്നായി ഇളക്കി പാൻ മൂടുക.വെള്ളം ചേർക്കരുത്. കുറഞ്ഞ തീയിൽ 5-7 മിനിറ്റ് വേവിക്കുക. പലപ്പോഴും ഇളക്കുക, അല്ലാത്തപക്ഷം ഫ്രൈ പാനിൻ്റെ അടിയിൽ പറ്റിനിൽക്കും. ചൂടോടെ ചോറിനൊപ്പം വിളമ്പുക.