ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി ഇന്ത്യന്‍ എംബസി ‘മീറ്റ് ദി അംബാസഡർ’ ഓപണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 1ന് (വ്യാഴാഴ്ച) വൈകുന്നേരം 3 മണി മുതലാണ് പരിപാടി. ഖത്തർ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ഓപണ്‍ ഹൗസിന് നേതൃത്വം നല്‍കും.
ഓഗസ്റ്റ് 1ന് ഉച്ചക്ക് 2 മണി മുതല്‍ 3 മണി വരെ രജിസ്ട്രേഷൻ സൗകര്യമുണ്ടായിരിക്കും. 3 മണി മുതല്‍ 5 മണി വരെ എംബസിയില്‍ നേരിട്ട് ഹാജരായി ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് +974 55097295 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഓപണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് labour.doha@mea.gov.in എന്ന ഇമെയിലിലേക്ക് അപേക്ഷകള്‍ അയക്കാം.