Sports

പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ; മനു ഭാക്കറിന് വെങ്കലം, ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ വനിത

പാരീസ്: പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ആദ്യ മെഡൽ. 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാക്കറാണ് വെങ്കല മെഡലുമായി അഭിമാനമായത്. ഷൂട്ടിങിൽ മെഡൽ നേടുന്ന ആദ്യ വനിതാ താരമാണ്.

2012ൽ ലണ്ടൻ ഒളിമ്പിക്‌സിൽ ഗഗൻ നരംഗിന് ശേഷം മെഡൽ നേടുന്ന ആദ്യം താരവുമായി ഈ ഹരിയാന സ്വദേശിനി. 221.7 പോയന്റാണ് മനു ഭാക്കർ നേടിയത്. നേരിയ പോയന്റ് വ്യത്യാസത്തിലാണ് വെള്ളി മെഡൽ നഷ്ടമായത്. സൗത്ത് കൊറിയയുടെ ഒയെ ജിൻ സ്വർണവും കിംയെ ജി വെള്ളിയും കരസ്തമാക്കി.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടില്‍ മൂന്നാംസ്ഥാനത്തോടെയാണ് താരം ഫൈനലിന് യോഗ്യത നേടിയത്. ആറ് സീരീസുകള്‍ക്കൊടുവില്‍ 27 ഇന്നര്‍ 10 അടക്കം 580 പോയന്റ് നേടിയാണ് മനു ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്.

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ ഇനത്തില്‍ രമിത ജിന്‍ഡാള്‍ ഫൈനലില്‍ കടന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഷൂട്ടിങ്ങില്‍ മെഡല്‍ റൗണ്ടിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമാണ് രമിത. 631.5 പോയന്റോടെയാണ് രമിതയുടെ ഫൈനല്‍ പ്രവേശനം.