ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ പ്രവര്ത്തകന് കൊല്ലപ്പെട്ടു. കൂടല്ലൂരിലെ എഐഎഡിഎംകെ ( പളനിസാമി വിഭാഗം) പ്രവര്‍ത്തകനായ പത്മനാഭനെയാണ് ഒരു സംഘം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്.
തമിഴ്നാട്ടിൽ പുതുച്ചേരി അതിർത്തിയിൽ കടലൂരിലാണ് കൊലപാതകം നടന്നത്. തിരുപാപുലിയൂർ സ്വദേശിയാണ് കൊല്ലപ്പെട്ട പത്മനാഭൻ. തിരുപാപുലിയൂരിൽ കട നടത്തി വരികയായിരുന്നു ഇയാൾ.
ബാഗൂർ ഗ്രാമത്തിലേക്ക് പോകുന്നതിനിടെ പത്മനാഭനെ വളഞ്ഞ അജ്ഞാത സംഘം ഇയാളെ ആക്രമിക്കുകയായിരുന്നു. വൈകാതെ പത്മനാഭൻ മരിച്ചു. ഇയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
പത്മനാഭന്റെ ഇരുചക്രവാഗനത്തെ അക്രമിസംഘത്തിന്റെ വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ കടന്നുകളഞ്ഞ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.