ലക്നോ: ഉത്തര്‍പ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവായി സമാജ്വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മാതാ പ്രസാദ് പാണ്ഡെയെ തെരഞ്ഞെടുത്തു. നിലവില്‍ ഇറ്റാവയില്‍ നിന്നുള്ള എംഎല്‍എയാണ് മാതാ പ്രസാദ്.
മാതാപ്രസാദ് പാണ്ഡെയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതായി പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മാതാ പ്രസാദ് പാണ്ഡെ പ്രതിപക്ഷ നേതാവാകുന്നത്.
81 കാരനായ മാതാ പ്രസാദ് നേരത്തെ രണ്ടുതവണ സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏഴ് തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.