ആലപ്പുഴ: ആലപ്പുഴ മാരൻകുളങ്ങരയിൽ വാഹനാപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗം രജീഷ്, അനന്തു എന്നിവരാണ് മരിച്ചത്. ഒൻപതരക്ക് ശേഷമാണ് അപകടമുണ്ടായത്.
രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. കലവൂർ പ്രീതികുളങ്ങര ഭാഗത്താണ് സംഭവം. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. കാറിനുള്ളിൽ അഞ്ചുപേർ ഉണ്ടായിരുന്നു. ഇവരെ പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ച രണ്ടുപേരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. മാരാരിക്കുളം ഏരിയ സെക്രട്ടറിയാണ് രജീഷ്.
വാഹനത്തിന്റെ നിയന്ത്രണം തെറ്റിയതാണ് അപകടകാരണം. കാർ അമിതവേഗതയിലായിരുന്നുവെന്നും പിന്നീട് നിയന്ത്രണം വിട്ട് റോഡരികിലുള്ള തെങ്ങിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. വാഹനം മുൻഭാഗം പൂർണ്ണമായും തകർന്നിരുന്നു.