വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും ആരോഗ്യത്തിന് വളരെയേറെ നല്ലതുമാണ് സാലഡുകൾ. ചെറി ടോമറ്റോ വെച്ച് ഒരു ഹെൽത്തി സാലഡ് തയ്യാറാക്കിയാലോ? വളരെ കുറച്ച് ചേരുവകൾ മാത്രം മതി ഇത് തയ്യാറാക്കാൻ.
ആവശ്യമായ ചേരുവകൾ
- ചെറി തക്കാളി 10 എണ്ണം
- 1 ഇടത്തരം ഉള്ളി
- 2 വലിയ കാരറ്റ്
- കുക്കുമ്പർ 1 എണ്ണം
- കാപ്സിക്കം 1 എണ്ണം
- ചീര 4 എണ്ണം
- 1 ടീസ്പൂൺ നാരങ്ങ നീര്
- ആവശ്യത്തിന് ഉപ്പ്
തയ്യാറാക്കുന്ന വിധം
ചെറുനാരങ്ങാനീരും ഉപ്പും ഒന്നിച്ച് ഇളക്കുക. മാറ്റി വയ്ക്കുക. എല്ലാ പച്ചക്കറികളും ക്യൂബ് ആകൃതിയിൽ മുറിച്ച് ഒരു മിക്സിംഗ് പാത്രത്തിൽ വയ്ക്കുക. ഇത് നാരങ്ങാനീരുമായി മിക്സ് ചെയ്യുക. 5 മിനിറ്റ് മാറ്റിവെച്ച് ഫ്രഷ് ആയി വിളമ്പുക.