Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കോളജ് പഠനകാലത്ത് എബിവിപിക്കാരൻ; ആത്മീയതയിൽ‌ ആകൃഷ്ടനായി ഉത്തരേന്ത്യയിലേക്ക്, പിന്നെ ഇടത്തോട്ട്; ആരാണ് മാവോയിസ്റ്റ് സോമൻ ? wayanad-maoist-soman-story

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 29, 2024, 01:12 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൽപറ്റ: മാവോവാദി നേതാവ് വയനാട് സ്വദേശി സോമനെ ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽനിന്ന് ഭീകരവിരുദ്ധ സംഘം (എ.ടി.എസ്.) അറസ്റ്റുചെയ്തത്‌ കഴിഞ്ഞ ദിവസമായിരുന്നു. മാവോയിസ്റ്റ് സംഘടനയായ കബനി ദളം കമാൻഡന്റ് ആണ് സോമനെന്ന് പോലീസ് പറഞ്ഞിരുന്നു. ദിവസങ്ങൾക്കുമുമ്പ് എറണാകുളത്ത് അറസ്റ്റിലായ മനോജിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എ.ടി.എസ്. സംഘം സോമനിലേക്കെത്തിയത്.

വയനാട് കൽപ്പറ്റ സ്വദേശിയാണ് സോമൻ. 2012-ലാണ് മാവോയിസ്റ്റ് സംഘത്തിൽ ചേർന്നത്. പോലീസിനെ ആക്രമിച്ചതടക്കം നിരവധി യു.എ.പി.എ. കേസുകളിൽ പ്രതി. തിരഞ്ഞെടുപ്പുകാലത്ത് മാനന്തവാടിയിൽ തൊഴിലാളികളുടെ കേന്ദ്രത്തിൽ എത്തിയ സായുധസംഘത്തിൽ സോമനും ഉണ്ടായിരുന്നു. നിലവിൽ യു.എ.പി.എ. ഉൾപ്പെടെ 76 കേസുകളാണ് സോമന്റെ പേരിലുള്ളത്. വയനാട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലായാണ് കേസുകൾ. 2015-ൽ അട്ടപ്പാടിയിൽ പോലീസിനുനേരേ നിറയൊഴിച്ചതിൽ സോമൻ ഒന്നാംപ്രതിയാണ്.

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് സോമൻ ഒന്നരപ്പതിറ്റാണ്ടു മുൻപുവരെ വയനാട്ടിലെ രാഷ്ട്രീയ–സാംസ്കാരിക മേഖലയിലെ സജീവമുഖം. കൽപറ്റ ചുഴലിയിൽ വളരെ ദരിദ്രമായ പശ്ചാത്തലത്തിലായിരുന്നു ജനനം. കൽപറ്റ ഗവ. കോളജിലെ പ്രീഡിഗ്രി കാലം മുതലേ പൊതുപ്രവർത്തനരംഗത്തുണ്ട്. കോളജ് പഠനകാലത്ത് എബിവിപിക്കാരനായിരുന്നു. അതിനിടെ, ആത്മീയതയിൽ‌ ആകൃഷ്ടനായി ഉത്തരേന്ത്യയിലേക്കു യാത്ര നടത്തി. മതവുമായി ബന്ധപ്പെട്ട കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞു തിരികെയെത്തുമ്പോഴേക്കും സോമൻ ഇടതുപക്ഷ അനുഭാവിയായി മാറിയെന്നു പഴയകാല സഹപ്രവർത്തകർ ഓർക്കുന്നു.

പിന്നീട് കുറച്ചുകാലം സിപിഎമ്മുമായി സഹകരിച്ചായിരുന്നു പ്രവർത്തനം. നേതാക്കളുമായുള്ള അഭിപ്രായവ്യത്യാസം മൂലം പാർട്ടിയിൽനിന്ന് അകന്നു. വർഷങ്ങളോളം കൽപറ്റയിൽ ഞായറാഴ്ചപ്പത്രം എന്ന പേരിൽ സായാഹ്നപത്രം ഇറക്കി. സമൂഹത്തിലെ കൊള്ളരുതായ്മകൾക്കെതിരെ സോമൻ തൂലിക ആയുധമാക്കി. പരസ്യം കിട്ടാതെ സാമ്പത്തിക ബാധ്യതയുണ്ടായപ്പോൾ ഞായറാഴ്ചപ്പത്രം നിലച്ചു. കൽപറ്റയിലെ ഒരു ചിട്ടിക്കമ്പനിയിൽ സോമൻ കടക്കാരനുമായി. അങ്ങനെയാണു വയനാട്ടിലെ ബ്ലേഡ് വിരുദ്ധസമിതിയുമായി അടുക്കുന്നത്.

അക്കാലത്ത് വയനാട്ടിൽ പിടിമുറുക്കിയ ബ്ലേഡ് മാഫിയയ്ക്കെതിരെ സോമനും കൂട്ടരും സമരമുഖം തുറന്നു. ആദിവാസി ചൂഷണങ്ങൾക്കെതിരെയും ശബ്ദമുയർത്തി. പിന്നീട് പോരാട്ടവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. അക്കാലംമുതലേ സോമനെതിരെ പൊലീസ് കേസുകളുണ്ട്. പതിയെപ്പതിയെ മാവോയിസവുമായി അടുത്ത സോമൻ പിന്നീട് പീപ്പിൾസ് ലിബറേഷൻ ഗറിലാ ആർമിക്കാരനായി ആയുധമെടുത്തു കാടുകയറി.

2010 വരെ സോമനെ കൽപറ്റയിലും പരിസരങ്ങളും കണ്ടവരുണ്ട്. 2012ലാണു സോമൻ ദളത്തിൽ ചേർന്നതെന്നും ഒന്നരപ്പതിറ്റാണ്ടോളം നീണ്ട ഒളിപ്പോർ ജീവിതത്തിൽ ഈയിടെ കമ്പമലയിലുണ്ടായ മാവോയിസ്റ്റ് ഓപ്പറേഷനുകൾ, ചപ്പാരം വെടിവയ്പ്, ഇരിട്ടിയിലെയും ആറളത്തെയും തലപ്പുഴയിലെയും സായുധപ്രകടനം തുടങ്ങിയവയിലെല്ലാം സജീവ പങ്കാളിയായിരുന്നുവെന്നു പൊലീസ് പറയുന്നു. നാടുകാണി ദളത്തിലായിരുന്നു ആദ്യം സോമനെത്തിയത്. പിന്നീട് നാടുകാണി ഏരിയ സമിതിയുടെ കമൻഡാന്റായി ഉയർന്നു.

ReadAlso:

പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തുവന്ന സംഭവം: വിശദീകരണം തേടാന്‍ കെപിസിസി

മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; കേദാർനാഥ് യാത്ര നിർത്തിവച്ചു

താമരശ്ശേരിയിൽ പൊലീസിനെ കണ്ട് ചുരത്തിലേക്ക് ചാടിയ യുവാവ് പിടിയിൽ

കോണ്‍ഗ്രസ് എടുക്കാച്ചരക്കാകും, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും; പാലോട് രവിയുടെ ടെലിഫോൺ സംഭാഷണം പുറത്ത്

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; സമഗ്രാന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി

2016 നവംബർ 26ന് കരുളായിയിൽ പൊലീസുമായി നടന്ന ഏറ്റുമുട്ടൽ സംഘത്തിൽ‍ സോമനുമുണ്ടായിരുന്നു. പിന്നീട് പ്രവർത്തനകേന്ദ്രം വയനാടൻ കാടുകളിലേക്കു മാറ്റി. ഏറ്റവുമൊടുവിൽ സി.പി.മൊയ്തീന്റെ നേതൃത്വത്തിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരണാഹ്വാനത്തിലും പിന്നീട് മക്കിമലയിൽ കുഴിബോംബ് സ്ഥാപിച്ച സംഘത്തിലും സോമനുണ്ടായിരുന്നുവെന്നു പൊലീസ് പറയുന്നു. ഇവയടക്കം ഒട്ടേറെ യുഎപിഎ കേസുകളിൽ സോമൻ പ്രതിയാണ്.

പാർട്ടിയുമായി സോമൻ മാനസികമായി അകന്നു

ഒരിക്കൽ പാർട്ടി നടപടിക്കു വിധേയനായപ്പോൾ സോമൻ കീഴടങ്ങാൻ പദ്ധതിയിട്ടിരുന്നതായി അറസ്റ്റിലായ മാവോയിസ്റ്റുകളിലൊരാൾ പൊലീസിനോടു പറ‍ഞ്ഞിട്ടുണ്ട്. മാധ്യമപ്രവർത്തനം പരിചയമുള്ളതിനാൽ ദളത്തിലുണ്ടായ ആദ്യകാലങ്ങളിൽ കത്തുകൾ മുഖേനയും ഫോൺ കോളികളിലൂടെയും സോമൻ മാധ്യമങ്ങളെ ബന്ധപ്പെടുമായിരുന്നു. ഇടയ്ക്കിടെയുള്ള ഫോൺവിളികളിലൂടെയാണ് പൊലീസ് കരുളായിയിലെ മാവോയിസ്റ്റ് ക്യാംപ് കണ്ടെത്തിയതെന്ന് സിപിഐ(മാവോയിസ്റ്റ്) സോമനെ കുറ്റപ്പെടുത്തുകയും തരംതാഴ്ത്തൽ നടപടിയെടുക്കുകയും ചെയ്തു.

തുടർന്ന് പാർട്ടിയുമായി സോമൻ മാനസികമായി അകന്നെന്നും കീഴടങ്ങാൻ സന്നദ്ധത അറിയിച്ചെന്നും 2021ൽ കീഴടങ്ങിയ മാവോയിസ്റ്റ് ടി.കെ. രാജീവൻ വെളിപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. സോമന്റെ മാതാപിതാക്കൾ പ്രായത്തിന്റെ അവശതകളുമായി ഇപ്പോഴും കൽപറ്റ ചുഴലിയിലെ വീട്ടിലുണ്ട്.

ഏറെക്കാലം ഒന്നിച്ചായിരുന്നു പ്രവർത്തനം

വയനാട്ടിൽനിന്നു മാവോയിസ്റ്റ് ദളത്തിൽ ചേർന്ന രണ്ടുപേരിലൊരാളാണു സോമൻ. മറ്റൊരു കേഡറായ തവിഞ്ഞാൽ സ്വദേശി ജിഷ ഇപ്പോൾ വയനാട്ടിലില്ല. കബനീദളത്തിലെ അസ്വാരസ്യത മൂലം കർണാടകയിലേക്കു കടന്ന വിക്രം ഗൗഡയുടെ സംഘത്തിനൊപ്പമാണു ജിഷയുടെ പ്രവർത്തനം. സോമൻ, ജിഷ, സി.പി. മൊയ്തീൻ, ജയണ്ണ, സുന്ദരി, ലത, ചന്ദ്രു, ഉണ്ണിമായ, സന്തോഷ് ഇവരെല്ലാം ഏറെക്കാലം ഒന്നിച്ചായിരുന്നു പ്രവർത്തനം.

content highlight: wayanad-maoist-soman-story

Tags: ആത്മീയതമാവോയിസ്റ്റ് സോമൻwayanadstoryസിപിഎംmaoist somanഎബിവിപി

Latest News

കെസിഎല്ലില്‍ അരങ്ങേറ്റം കുറിക്കാന്‍ മുപ്പതിലേറെ താരങ്ങള്‍

കണ്ണൂരില്‍ യുവതി കുഞ്ഞുമായി പുഴയില്‍ ചാടി മരിച്ച സംഭവത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി

15 ദിവസത്തിനുള്ളിൽ ഏങ്ങനെ പേര് ചേർക്കും; വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടുണ്ടെന്ന ആരോപണവുമായി വി ഡി സതീശൻ

ജലനിരപ്പ് ഉയരുന്നു, സംസ്ഥാനത്തെ എട്ട് ഡാമുകളിൽ റെഡ് അലേർട്ട്

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ്: വിജയത്തിലേക്കുള്ള ‘റൂട്ട്’ ക്ലിയര്‍ ചെയ്ത് ഇംഗ്ലീഷ് പട, കളി കൈവിട്ട് സന്ദര്‍ശകര്‍; സമനിലയിലേക്ക് ബാറ്റ് ചെയ്യുകയെന്ന ഒരേയൊരു വഴി മാത്രം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.