മുട്ട പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഇതിലൂടെ ലഭിയ്ക്കുന്നു. എനര്‍ജിയടക്കം. അതേ സമയം പെട്ടെന്ന് വയര്‍ നിറയുന്നതിന് ഇതിലെ പ്രോട്ടീന്‍ കാരണമാകുന്നതിനാല്‍ അമിത ഭക്ഷണം ഒഴിവാക്കാനും സാധിയ്ക്കും. ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് പുഴുങ്ങിയ മുട്ട. ഇതിലെ അമിനോ ആസിഡുകളാണ് മുട്ടയ്ക്ക് ഈ ഗുണം നല്‍കുന്നത്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണ വസ്തുക്കള്‍ പ്രാതലിന് കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ഇതിനാല്‍ തന്നെ മുട്ട കഴിയ്ക്കുന്നത് ഏറെ ഗുണകരമാണ്.
നമ്മുടെ ഒരു ദിവസത്തെ ഭക്ഷണത്തില്‍ ഏറ്റവും പ്രധാനം രാവിലെയുള്ള ഭക്ഷണം, അതായത് പ്രാതല്‍ എന്നു പറയാം. പ്രാതല്‍ ദിവസം മുഴുവന്‍ എനര്‍ജി നല്‍കുന്ന ഭക്ഷണമാണ്. ഇത് ഒഴിവാക്കിയാല്‍ പ്രമേഹം, അമിതവണ്ണം ഉള്‍പ്പെടെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും സാധ്യതയേറെയാണ്. ഇതിനാല്‍ പ്രാതല്‍ ഏത് ഭക്ഷണം ഒഴിവാക്കിയാലും ഒഴിവാക്കരുതാത്ത ഒന്നാണ്. അതും ആരോഗ്യകരമായ ഭക്ഷണങ്ങള്‍ പ്രാതലില്‍ ഉള്‍പ്പെടുത്തുകയും വേണം. ഇങ്ങനെ നോക്കുമ്പോള്‍ പ്രാതലില്‍ ഉള്‍പ്പെടുത്താവുന്ന ഏറ്റവും ആരോഗ്യകരമായ ഭക്ഷണവസ്തുവാണ് മുട്ട. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ കഴിയ്ക്കാവുന്ന ഒന്ന്.
കൊഴുപ്പ് അഥവാ കലോറി കുറഞ്ഞ ഭക്ഷണമാണ് പുഴുങ്ങിയ മുട്ട.എട്ട് ആഴ്ചകളില്‍ 65 ശതമാനം തടി കുറയ്ക്കാന്‍ മുട്ട സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് പ്രാതലിന് ഉള്‍പ്പെടുത്തിയാല്‍ അടുത്ത 24 മണിക്കൂറില്‍ നാം കഴിയ്ക്കുന്ന കലോറി കുറവാണെന്നാണ് പറയുക. പ്രത്യേകിച്ചും പ്രാതലിന്.ഒരു മുട്ടയില്‍ 78 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.
ഇത് വൈറ്റമിന്‍ ഡി സമൃദ്ധവുമാണ്. ഇന്നത്തെ കാലത്ത് കുട്ടികളില്‍ പോലും കണ്ടുവരുന്ന ഒന്നാണ് വൈറ്റമിന്‍ ഡിയുടെ കുറവ്. ഇത് പെട്ടെന്ന് രോഗങ്ങള്‍ വരാനും കാരണമാകുന്നു. മുട്ട വൈറ്റമിന്‍ ഡി അടങ്ങിയ ചുരുക്കം ഭക്ഷണവസ്തുക്കളില്‍ ഒന്നാണ്. ഇത് പ്രാതലിന് കഴിയ്ക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷിയ്ക്ക് ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ ബി 12 ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു. ഇതിനാല്‍ വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിയ്ക്കുന്നു. ഇതും ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്. ഇതിലെ കൊളീന്‍ പോലുള്ളവ ബ്രെയിന്‍ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.
Content highlight : Can Eggs Help Immunity and Brain Health?