World

സാന്‍വിച്ചോ വിമാനയാത്രയോ ?: ഏതാണ് വിലക്കുറവുള്ളത് ? ; യുകെ ദമ്പതികള്‍ മിലാനിലേക്ക് പറന്നതെന്തിന് ? /Sandwich or flight?: Which is cheaper? ; Why did the UK couple fly to Milan?

സാന്‍വിച്ചും വിമാനയാത്രയും തമ്മിലെന്തു ബന്ധമെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. എന്നാല്‍, ബന്ധമുണ്ടെന്നാണ് യു.കെയിലെ ദമ്പതികള്‍ പറയുന്നത്. ലണ്ടനില്‍ നിന്ന് സാന്‍ഡ്വിച്ചുകള്‍ ലഭിക്കുന്നതിനേക്കാള്‍ വിലകുറഞ്ഞതാണ് മിലാനിലേക്കുള്ള വിമാനയാത്രയെന്ന് ദമ്പതികള്‍ അവകാശപ്പെടുന്നു. അവര്‍ മിലാനില്‍ ഒരു ദിവസത്തെ യാത്ര നടത്തി അന്നുതന്നെ മടങ്ങിയെത്തുകയു ചെയ്തിരിക്കുന്നു. യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്നുള്ള ഒരു ദമ്പതികള്‍ സ്വാദിഷ്ടമായ സാന്‍ഡ്വിച്ചുകള്‍ ലഭിക്കാന്‍ വേണ്ടി മിലാനിലേക്ക് ഒരു ഫ്‌ലൈറ്റ് ബുക്ക് ചെയ്തു.

അതിന്റെ കാരണം? റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലണ്ടനില്‍ സാന്‍ഡ്വിച്ചുകള്‍ ലഭിക്കുന്നതിനേക്കാള്‍ വിലകുറഞ്ഞതാണ് മിലാനിലേക്ക് പറക്കുന്നതെന്നാണ് ദമ്പതികള്‍ അവകാശപ്പെടുന്നത്. 49 കാരനായ ഷാരോണ്‍ സമ്മര്‍ സാന്‍ഡ്വിച്ചുകള്‍ കഴിക്കുക എന്ന ലക്ഷ്യത്തോടെ അന്തര്‍ദേശീയ യാത്രകള്‍ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ക്കു പിന്തുണയുമായി പങ്കാളിയായ ഡാന്‍ പുഡിഫൂട്ടിനും തയ്യാറായി. ബെഡ്ഫോര്‍ഡ്ഷയറിലെ ക്രാന്‍ഫീല്‍ഡില്‍ നിന്ന് ലണ്ടനിലേക്കുള്ള ഒരു റൗണ്ട്ട്രിപ്പ് ടിക്കറ്റിന് ഏകദേശം £35 ഡോളറും £50 ഡോളറും ആയിരുന്നു വില,

യാത്രാ സമയം ഏകദേശം ഒന്നര മണിക്കൂറും. എന്നാല്‍, അവര്‍ ഇറ്റലിയിലെ മിലാനിലേക്ക് ഒരു ഫ്‌ളൈറ്റ് ബുക്ക്‌ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അവിടെ അവര്‍ക്ക് 14 പൗണ്ട് മാത്രമാണ് ടിക്കറ്റ് നിരക്ക്. മിലാനിലെത്തിയ അവര്‍ പകല്‍ മുഴുവന്‍ അവര്‍ നഗരം ചുറ്റികാണുകയും ചെയ്തു. വിവിധ തരം സാന്‍ഡ്വിച്ചുകള്‍ ആസ്വദിച്ചു. രാത്രിയായപ്പോള്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ‘ഇത് ലണ്ടനില്‍ പോകുന്നതിനേക്കാള്‍ വിലകുറഞ്ഞതാണ്.

അങ്ങനെയാണ് ഞാന്‍ ഇത് എന്റെ സുഹൃത്തിനോട് പറഞ്ഞത്. ഞാന്‍ ലണ്ടനിലേക്ക് ഒരുപാട് പോകുന്നതാണ്. അതിന് വലിയ ചിലവ് വരും. എന്നാല്‍, അതിനേക്കാള്‍ വിലകുറവും, സാന്‍വിച്ച് കഴിക്കലും നടക്കും മിലാനിലേക്ക് പോയാല്‍. 50 വയസ്സ് തികയുന്നതിന് മുമ്പ് ഞങ്ങള്‍ 20,000 ഇത്തരം യാത്രകള്‍ ചെയ്ത് പൂര്‍ത്തിയാക്കുമെന്നും അവര്‍ പറയുന്നു.

CONTENT HIGHLIGHTS;Sandwich or flight?: Which is cheaper? ; Why did the UK couple fly to Milan?