നൈറ്റ് ലൈഫിനും മനോഹരമായ കാഴ്ചകൾക്കും ഒക്കെ പേര് കേട്ടിട്ടുള്ള ഇടമാണ് മുംബൈ. ഒരു ഷോപ്പിംഗ് സിറ്റിയായി അറിയപ്പെടുന്ന ഈ ഒരു സ്ഥലത്തെ സ്വപ്നങ്ങളുടെ നഗരം എന്നുകൂടി വിളിക്കുന്നുണ്ട്. വിനോദസഞ്ചാരികൾക്ക് വളരെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി മുംബൈ മാറാൻ ഒരുപാട് കാരണങ്ങളുണ്ട്. അതിൽ പ്രധാന കാരണം ബോളിവുഡ് തന്നെയാണ് ബോളിവുഡ് സിനിമ താരങ്ങളുടെ എല്ലാം വസതി മുംബൈയിലാണ്. അതേപോലെ ബീച്ചുകൾ മ്യൂസിയങ്ങൾ പാർക്കുകൾ തുടങ്ങി മതപരമായ സ്ഥലങ്ങൾ അടക്കം ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ ആകർഷിക്കാനായി കാത്തുനിൽക്കുന്നു.
എങ്കിലും മുംബൈയിൽ എത്തുകയാണെങ്കിൽ പ്രധാനമായും സന്ദർശിക്കേണ്ട ഒരിക്കലും വിട്ടു പോകാൻ പാടില്ലാത്ത കുറച്ച് സ്ഥലങ്ങൾ ഉണ്ട്. ഉറങ്ങാത്ത നഗരം എന്ന് വിളിക്കുന്ന മുംബൈ നൈറ്റ് പേര് കേട്ട സ്ഥലമാണ്. പുരാതന ലോക വാസ്തുവിദ്യ ആധുനികമായി നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങൾ സാംസ്കാരികവും പരമ്പരാഗതവുമായ ഘടനകൾ ചേരികൾ ഇവയെല്ലാം ഇവിടെ നമുക്ക് കാണാൻ സാധിക്കും ഇന്ത്യയുടെ ഊർജ്ജസ്വലമായ ഒരു വാണിജ്യ തലസ്ഥാനം തന്നെയാണ് മുംബൈ.
മുംബൈയിലെത്തുകയാണെങ്കിൽ ഗേറ്റ് വേ ഓഫ് ഇന്ത്യ സന്ദർശിക്കാതെ ഒരു വിനോദസഞ്ചാരിയും മടങ്ങി പോവില്ല. മുംബൈയിലെ ഏറ്റവും മികച്ച വിനോദസഞ്ചാരങ്ങളിൽ ഒന്നായിയാണ് ഈ ഒരു സ്ഥലം കരുതപ്പെടുന്നത്. ഭൂതകാലത്തിന്റെ സാക്ഷ്യമായി ഉയർന്നുനിൽക്കുന്ന ഈ ഒരു സ്ഥലം മുംബൈയുടെ ഹൃദയം തന്നെയാണെന്ന് പറയാം. മറ്റൊരു കാഴ്ച മുംബൈയിലെ ബീച്ചുകളാണ് ചൗ പാട്ടി ജൂഹു ബീച്ച് തുടങ്ങിയവയൊക്കെ മുംബൈയിലെ ശ്രദ്ധ നേടിയിട്ടുള്ള ബീച്ചുകളാണ്. ഒരു തീരദേശ നഗരമായ മുംബൈയെ കൂടുതൽ മനോഹരി ആക്കുന്നത് ഈ ബീച്ചുകൾ തന്നെയാണ്.
മുംബൈയിലെ മറ്റൊരാകർഷണം സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക് ആണ്. നമ്മുടെ ലോകത്തിലെ തന്നെ ഏകദേശി ഉദ്യാനമായാണ് ഇത് അറിയപ്പെടുന്നത് മുംബൈയിലെത്തിയാൽ തീർച്ചയായും സന്ദർശിക്കേണ്ട ഈ സ്ഥലം 103 ചതുരശ്ര കിലോമീറ്റര് വിസ്തൃതിയിലാണ് വ്യാപിച്ചു കിടക്കുന്നത്.. മറ്റൊരു പ്രധാന സ്ഥലം സിദ്ധി വിനായക ക്ഷേത്രമാണ് അതോടൊപ്പം തന്നെ മുംബാദേവി ക്ഷേത്രവും. വിനായക എന്നറിയപ്പെടുന്ന ഈ ഗണേശ ക്ഷേത്രം ലോകമെമ്പാടുമുള്ള ഭക്തരെയാണ് ഇവിടേക്ക് ആകർഷിക്കുന്നത്
ഓരോ വിനോദസഞ്ചാരിയും വളരെ താല്പര്യത്തോടെ എത്തുന്ന മറ്റൊരു സ്ഥലം ഹാജി ആലിയാണ്. മുംബൈയിലെ ഹാജി അലി ദർഗ വളരെയധികം ശ്രദ്ധ നേടുന്ന കടൽ നടുവിലൂടെ ഒഴുകുന്ന എല്ലാ മതസ്ഥർക്കും പ്രിയപ്പെട്ട ഒരു ഡെസ്റ്റിനേഷൻ ആണ്. നെഹ്റു പ്ലാനറ്റോറിയം മറ്റൊരു പ്രധാന ആകർഷണമാണ്. അതേപോലെ വീർമാത ജീജാഭായ് ഭോസാലേ മൃഗശാല, ആർബിഐ മോണിറ്ററി മ്യൂസിയം ചത്രപതി ശിവജി മഹാരാജ് വാസ്തു സംഗ്രഹാലയ തുടങ്ങിയവയൊക്കെ ഇവിടെയുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളാണ്. ഇവയ്ക്ക് പുറമേ കൊളാബ കോസ്വേ വാങ്ടേ സ്റ്റേഡിയം, ക്രോ ഫോർഡ് മാർക്കറ്റ്, ബൗദ്ധാജി ലാഡ് മ്യൂസിയം തുടങ്ങിയവയൊക്കെ മുംബൈയിലെ പ്രധാന ആകർഷണങ്ങളാണ്. ഇവയ്ക്കെല്ലാം പുറമേ മുംബൈയിൽ എത്തുന്ന ഓരോ വിനോദസഞ്ചാരികളും വളരെ താത്പര്യത്തോടെ കാണാൻ ഇഷ്ടപ്പെടുന്ന ഒരു സ്ഥലം കിംഗ്ഖാന്റെ മന്നത്താണ്. ഷാരൂഖാന്റെ വീടായ മന്നത്തിലേക്ക് ഓരോ ദിവസവും ഒഴുകിയെത്തുന്ന വിനോദസഞ്ചാരികൾ നിരവധിയാണ്. ഇവയ്ക്ക് പുറമെ പല താരങ്ങളുടെയും വീടുകൾ മുംബൈയിൽ തന്നെയാണ് ഉള്ളത്