യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെടുകയാണെങ്കില്‍ വലിയ പ്രശ്നം നേരിടേണ്ടി വരുമെന്ന് ഗൂഗിളിന് ശക്തമായ മുന്നറിയിപ്പു നല്‍കി ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് രംഗത്ത. ഗൂഗിള്‍ സെര്‍ച്ചില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ഡക്ക് എന്ന നിര്‍ദ്ദേശം വരുന്നുവെന്ന് കാണിക്കുന്ന സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് മസ്‌കിന്റെ മുന്നറിയിപ്പ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്ന സെര്‍ച്ചിന് ഗൂഗിളില്‍ വിലക്കുണ്ടെന്നും ഇത് തിരഞ്ഞെടുപ്പിലെ ഇടപെടല്‍ അല്ലേ എന്നും മസ്‌ക് ചോദിക്കുന്നു. ഗൂഗിള്‍ ഡെമോക്രാറ്റുകളുടെ ഉടമസ്ഥതയിലാണെന്ന് ഈ പോസ്റ്റിന് താഴെ ഒരു എക്സ് ഉപഭോക്താവ് അഭിപ്രായപ്പെടുകയും ചെയ്യുന്നുണ്ട്.
പരസ്യമായ ഒരു ട്രംപ് അനുകൂലിയാണ് ഇലോണ്‍ മസ്‌ക്. ട്രംപിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന അദ്ദേഹത്തിന്റെ ഈ വിമര്‍ശനം തീര്‍ത്തും രാഷ്ട്രീയ താല്‍പര്യങ്ങളോടെയാണെന്ന വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ട്രംപ് അധികാരത്തിലെത്തിയാല്‍ ഉപദേശക സ്ഥാനം വരെ മസ്‌കിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മസ്‌ക് ഡെമോക്രാറ്റുകളെ അടിച്ചമര്‍ത്തുന്നുണ്ടെന്ന് റിപ്പബ്ലിക്കന്‍സിന്റെ എതിരാളികള്‍ ആരോപിക്കുമെന്ന് എനിക്കുറപ്പാണ്. എന്നാല്‍ എന്റെ അല്‍ഗൊരിതത്തില്‍ രണ്ട് പാര്‍ട്ടികളും അവരുടെ അഭിപ്രായങ്ങളും ചിന്തകളും പോസ്റ്റ് ചെയ്യുന്നുണ്ട്. ഇടത് പക്ഷത്തിന് സമാനമായ കാഴ്ചപ്പാട് പങ്കിടത്താവരെ എക്സിന്റെ മുമ്പുള്ള മാനേജ്മെന്റ് നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്തിരുന്നു.
എന്ന് ഇലോണ്‍ മസ്‌കിന്റെ ഫോളോവര്‍മാര്‍ ഈ പോസ്റ്റിന് താഴെ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം എക്സ് ഉപഭോക്താക്കള്‍ സമാനമായ മറുചോദ്യവും ചോദിക്കുന്നുണ്ട്. ‘നിങ്ങള്‍ക്കിഷ്ടമില്ലാത്ത (മസ്‌കിന്) നിരവധി അക്കൗണ്ടുകള്‍ക്ക് നിങ്ങള്‍ സെര്‍ച്ച് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ എന്താണ് വ്യത്യാസം?’ എന്നാണ് അവരുടെ ചോദിക്കുന്നു. കമല ഹാരിസിന്റെ വരവോടെ യുഎസ് തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വാള്‍സ്ട്രീറ്റ് ജേണലിന്റെ പുതിയ കണക്കനുസരിച്ച് 49 ശതമാനം വോട്ട് ട്രംപിനും 47 ശതമാനം വോട്ട് കമല ഹാരിസിനും ലഭിക്കുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.
ഗൂഗിളിനും മെറ്റയുടെ ഫേസ്ബുക്കിനും ഇന്‍സ്റ്റാഗ്രാമിനും ശക്തമായ രാഷ്ട്രീയ പക്ഷപാതിത്വമാണുള്ളതെന്ന് തെളിയിക്കുന്നതാണ് ഗൂഗിളിന്റെ നടപടിയെന്ന് ഇലോണ്‍ മസ്‌ക് ആരോപിക്കുന്നുണ്ട്. യുഎസ് തെരഞ്ഞെടുപ്പില്‍ ഗൂഗിളിന്റെ ഇടപെടല്‍ അവകാശപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ കാണിച്ചു കൊണ്ടുള്ള സ്റ്റീവന്‍ മക്കി എന്ന ഉപയോക്താവ് എക്സില്‍ കുറിച്ചതിനു പിന്നാലെയാണ് മറുപടിയായി മസ്‌ക് എത്തിയത്. ഗൂഗിള്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയ്ക്ക് ശക്തമായ രാഷ്ട്രീയ പക്ഷപാതിത്വമുണ്ട്. ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ അവര്‍ നിര്‍ണ്ണായക ഘടകമായിരുന്നോ എന്ന് പറയാന്‍ പ്രയാസമാണ്. പക്ഷേ തീര്‍ച്ചയായും വിരല്‍ പതിപ്പിച്ചിട്ടുണ്ട്.
ട്രംപ് വിജയിച്ചതിന് ശേഷം ഗൂഗിള്‍ എക്സിക്യൂട്ടീവുകള്‍ എല്ലാം കൈകോര്‍ത്ത് സമര സെക്ഷന്‍ നടത്തുന്ന വീഡിയോ അസ്വസ്ഥമായിരുന്നുവെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു. മിസ്ജെന്‍ഡര്‍ കെയ്റ്റ്ലിന്‍ ജെന്നറോടുള്ള ജെമിനിയുടെ പ്രതികരണത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ കാണിക്കുന്ന പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് എ.ഐ അതിന്റെ സൃഷ്ടാക്കളുടെ തെറ്റുകളെ പ്രതിഫലിപ്പിക്കുന്നു. എ.ഐ ലോകത്തെ നിയന്ത്രിച്ചാല്‍ കാര്യങ്ങള്‍ എങ്ങനെ തെറ്റാകുമെന്ന് ആളുകള്‍ ചിന്തിക്കുമ്പോള്‍, ഈ ഉദാഹരണം കാര്യം വ്യക്തമാക്കുന്നുവെന്ന് മസ്‌ക് കൂട്ടിച്ചേര്‍ത്തു. തന്റെ അഭിപ്രായത്തില്‍, എഐ സുരക്ഷയോടുള്ള ഏറ്റവും മികച്ച സമീപനവും പരമാവധി സത്യാന്വേഷണം എന്ന തന്ത്രവും പ്രവര്‍ത്തിക്കുമെന്നും മസ്‌ക് സൂചിപ്പിച്ചു.
ബഹിരാകാശ കമ്പനിയായ SpaceX , ഓട്ടോമോട്ടീവ് കമ്പനിയായ Tesla, Inc എന്നിവയിലെ പ്രധാന റോളുകള്‍ക്ക് പേരുകേട്ട ഒരു ബിസിനസുകാരനും നിക്ഷേപകനുമാണ് ഇലോണ്‍ മസ്‌ക്ക്. മറ്റ് പങ്കാളിത്തങ്ങളില്‍ X Corp. യുടെ ഉടമസ്ഥതയും ഉള്‍പ്പെടുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്സ് (മുമ്പ് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്നു) പ്രവര്‍ത്തിപ്പിക്കുന്ന കമ്പനി, ദി ബോറിംഗ് കമ്പനി , xAI , ന്യൂറലിങ്ക് , ഓപ്പണ്‍എ.ഐ എന്നിവയിലും അദ്ദേഹത്തിന്റെ പങ്ക് ശക്തമാണ്. ലോകത്തിലെ ഏറ്റവും ധനികരായ ആളുകളില്‍ ഒരാള്‍. 2024 ജൂലൈയിലെ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ ആസ്തി 221 ബില്യണ്‍ യു.എസ് ഡോളറാണെന്ന് ഫോര്‍ബ്‌സ് കണക്കാക്കുന്നു.
CONTENT HIGHLIGHTS; U.S. Will it interfere in the election?: Then it will be a game, Google? ; Elon Musk’s Warning