Kerala

2024 ഓണം ബമ്പര്‍ പ്രകാശനവും മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുപ്പും 31ന് /2024 Onam Bumper Release and Monsoon Bumper Draw on 31st

ഈ വര്‍ഷത്തെ ഓണം ബമ്പര്‍ പ്രകാശനവും മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുപ്പും ബുധനാഴ്ച 31-ന് (ബുധനാഴ്ച) ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ നടക്കും. ഓണം ബമ്പര്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ചലചിത്ര താരം അര്‍ജുന്‍ അശോകന് നല്‍കി പ്രകാശനം ചെയ്യും.*തുടര്‍ന്ന് മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനത്തിനുള്ള നറുക്കെടുപ്പ് ധനമന്ത്രിയും രണ്ടാം സമ്മാനത്തിനുള്ള നറുക്കെടുപ്പ് അര്‍ജുന്‍ അശോകനും നിര്‍വ്വഹിക്കും.

ചടങ്ങില്‍ ആന്റണി രാജു എംഎല്‍എ അധ്യക്ഷനാകും. വി.കെ.പ്രശാന്ത് എംഎല്‍എ വിശിഷ്ടാതിഥിയാകും. നികുതി വകുപ്പ് അഡീണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് , ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ടി.ബി.സുബൈര്‍, ഭാഗ്യക്കുറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ മായാ എന്‍.പിള്ള എന്നിവര്‍ സംബന്ധിക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ എസ്.എബ്രഹാം റെന്‍ സ്വാഗതവും ജോയിന്റ് ഡയറക്ടര്‍ രാജ് കപൂര്‍ കൃതജ്ഞതയുമര്‍പ്പിക്കും.

ടിക്കറ്റ് വില 250 രൂപയായി നിശ്ചയിച്ച് 10 കോടി രൂപ ഒന്നാം സമ്മാനമുള്ള മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുപ്പിന്റെ ഭാഗമായി 34 ലക്ഷം ടിക്കറ്റുകളാണ് വകുപ്പ് പൊതുവിപണിയിലെത്തിച്ചത്. ഇതില്‍ 29.07.2024 വൈകുന്നേരം നാലു മണി വരെയുള്ള കണക്കനുസരിച്ച് 32,90,900 ടിക്കറ്റുകള്‍ വിറ്റഴിച്ചു കഴിഞ്ഞു.

25 കോടി രൂപയാണ് ഇക്കുറിയും 500 രൂപ വിലയുള്ള ഓണം ബമ്പര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേര്‍ക്ക് ), മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം സമ്മാനമെന്ന കണക്കില്‍ 20 പേര്‍ക്ക് ലഭിക്കും.ഓരോ പരമ്പരയിലും 10 പേര്‍ക്കു വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങള്‍.സമാശ്വാസ സമ്മാനമായി ഒന്‍പതു പേര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭ്യമാകും.ബിആര്‍ 99 ഓണം ബമ്പര്‍ നറുക്കെടുപ്പിന് 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

 

CONTENT HIGH LIGHTS; 2024 Onam Bumper Release and Monsoon Bumper Draw on 31st