ചിക്കൻ കറി ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. പ്രത്യേകിച്ച് വറുത്തരച്ച ചിക്കൻ കറി. അതിനോട് ഒരു പ്രത്യേക താല്പര്യം ആയിരിക്കും എല്ലാവർക്കും ഉണ്ടാവുക. എന്നാൽ പലർക്കും അറിയാത്ത ഒരു കാര്യമാണ് വറുത്തരച്ച ചിക്കൻ കറി എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന്. വളരെ രുചികരമായ രീതിയിൽ വറുത്തരച്ച ചിക്കൻ കറി ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്നാണ് ഈ ലേഖനത്തിൽ പറയുന്നത്.
ഇതിനുവേണ്ടി ഒരു കിലോ ചിക്കൻ, ഒരു കപ്പ് ചിരവിയെ തേങ്ങ, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നേകാൽ ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, രണ്ട് പച്ചമുളക്, ഒരു ടീസ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഗ്രാമ്പൂ പട്ട ഏലക്ക എന്നിവ രണ്ടെണ്ണം, 3 സ്ലൈസ് ചെയ്ത സവാള, ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് കറിവേപ്പില, ഉപ്പ്, രണ്ട് തക്കാളി, 4 ടേബിൾ സ്പൂൺ എണ്ണ, രണ്ട് കപ്പ് വെള്ളം, സവാള വറുത്തത് കടുക് എന്നിവ എടുത്തു വയ്ക്കുക.
ഒരു പാത്രത്തിലേക്ക് അൽപം എണ്ണയൊഴിച്ച് ഗ്രാമ്പൂ, പട്ട, ഏലക്ക എന്നിവ ഇടുക.. ഇതിലേക്ക് ചിരവി വച്ച തേങ്ങ കൂടി ചേർത്ത് ചെറിയ രീതിയിൽ വറുത്തെടുക്കുക. ചെറുതായി ചൂടായശേഷം മഞ്ഞൾപൊടിയും മുളകുപൊടിയും ഇതിലേക്ക് ഇട്ടുകൊടുക്കാം. അത് നന്നായി ഒന്ന് മൂത്തതിനു ശേഷം കുരുമുളകുപൊടി പച്ച മുളക് ഗരം മസാല മല്ലിപ്പൊടി തുടങ്ങിയ ചേരുവകൾ കൂടി തേങ്ങയിലേക്ക് ഇട്ട് വറുത്തെടുക്കണം. കുറച്ചു വെള്ളം ചേർത്ത് മിക്സിയിൽ ഒരു മയത്തിൽ ഇത് അരച്ചെടുക്കുക ശേഷം ചൂടായ ഒരു പാൻ എടുത്ത് അതിലേക്ക് എണ്ണയൊഴിച്ച് കടുക് പൊട്ടിക്കാം.
ഇത് കഴിഞ്ഞ് ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റി എടുക്കാവുന്നതാണ് ശേഷം സവാളയും കറിവേപ്പിലയും ഇട്ട് വഴറ്റണം അതിനുശേഷം അരച്ചെടുത്ത തേങ്ങ കൂടി ഇതിലേക്ക് ചേർക്കണം ആവശ്യത്തിന് വെള്ളവും ചേർത്ത് ചിക്കൻ ചേർത്ത് ചെറിയ തീയിൽ 25 മിനിറ്റോളം വേവിക്കണം, വേവിച്ച് ഇറക്കിയതിനു ശേഷം നമ്മൾ വറുത്തുവെച്ച സവാള കൂടി ഇതിനു മുകളിലേക്ക് വിതറാം. രുചികരമായ വറുത്തരച്ച ചിക്കൻ കറി ഇവിടെ തയ്യാറായിരിക്കുന്നു. ഇനി ഇത് ചോറിന്റെ കൂടും ചപ്പാത്തിയുടെ കൂടെ ഒക്കെ കഴിക്കാൻ നല്ലതാണ്.
തേങ്ങ ചേർത്ത് ഉണ്ടാക്കിയത് ആയതുകൊണ്ട് തന്നെ ഇത് ചോറിനൊപ്പം കഴിക്കുന്നതിനേക്കാൾ ചപ്പാത്തിക്കോ പാലപ്പത്തിനോ ഒപ്പം കഴിക്കുന്നത് ആയിരിക്കും നല്ലത് .