പിരീഡ് സമയത്ത് അമിതമായ രക്ത സ്രാവമുണ്ടെങ്കില്‍ ആ ദിവസങ്ങള്‍ തികച്ചും അസഹനീയം തന്നെയാകും. വേദനയും മറ്റ് അസ്വസ്ഥതകളും കൂടി ഉണ്ടെങ്കില്‍ സ്വസ്ഥത ഇല്ലെന്ന് തന്നെ പറയാം. അമിത രക്തസ്രാവം ഉണ്ടാകുന്നതിലൂടെ ശരീരം കൂടുതലായി ക്ഷീണിയ്ക്കുകയും മാനസികമായ അസ്വസ്ഥതകള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ഈ ദിവസങ്ങളില്‍ ജോലിയ്ക്ക് പോകുന്നതും യാത്ര ചെയ്യുന്നതുമെല്ലാം ഏറെ പ്രയാസം സൃഷ്ടിക്കും.
അമിതമായ രത്കസ്രാവം നിയന്ത്രിക്കാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍ നമുക്കൊന്ന് പരിചയപ്പെടാം;
മല്ലി
അല്‍പം മല്ലിയും മല്ലിയിലകളും കൂടി അര ഗ്ലാസ് വെള്ളത്തില്‍ തിളപ്പിയ്ക്കുക. തിളച്ചു കഴിഞ്ഞാല്‍ വാങ്ങി വച്ച് ഇളം ചൂടാകുമ്പോള്‍ മല്ലിയില മാത്രം മാറ്റി കുടിയ്ക്കുക. അതായത് മല്ലിയും കഴിയ്ക്കണം. ഇത് അമിതമായ രക്തസ്രാവം ഒരു പരിധി വരെ നിയന്ത്രിച്ചേക്കും.
പുളി
ആന്റിഓക്സിഡന്റുകളും ഫൈബറും അടങ്ങിയിരിയ്ക്കുന്ന പുളി രക്തം കട്ടി പിടിയ്ക്കാനും ഇതുവഴി രക്തപ്രവാഹം കുറയ്ക്കാനും സഹായിക്കും.
സിട്രസ്
സിട്രസ് പഴവര്‍ഗങ്ങള്‍ നല്ലതാണ്. രക്തസ്രാവ നിയന്ത്രണത്തിന് ഇതിലെ വൈറ്റമിന്‍ സി ആണ് സഹായകമാകുന്നത്.
ബ്രൊക്കോളി
ഇലവര്‍ഗങ്ങള്‍, വൈറ്റമിന്‍ കെ അടങ്ങിയ ബ്രൊക്കോളി എന്നിവയും ആര്‍ത്തവകാലത്തെ അമിതമായ ബ്ലീഡിംഗിന് പരിഹാരമാണ്. റാഡിഷ് ഇലകളും പാകം ചെയ്തു കഴിയ്ക്കാം. ഇതും ആര്‍ത്തവ സമയത്തെ അമിത രക്തസ്രാവം തടയും.
നെല്ലിക്ക
നെല്ലിക്കയും നല്ലൊരു മരുന്നു തന്നെ. ദിവസം രണ്ടുതവണ നെല്ലിക്ക ജ്യൂസ് ആക്കി കുടിയ്ക്കാം. നെല്ലിക്കാജ്യൂസ് തണുപ്പുള്ളതുകൊണ്ടുതന്നെ തൊണ്ടവേദനയുണ്ടാക്കാതിരിയ്ക്കാന്‍, കുടിച്ച ശേഷം ഒരു നുളള് ഉപ്പു നുണഞ്ഞാല്‍ മതിയാകും.
പച്ച പപ്പായ
പച്ച പപ്പായ അമിത രക്തസ്രാവം തടയാന്‍ ഏറെ സഹായകരമാണ്.
പെരുംജീരകം
പെരുംജീരകം മറ്റൊരു പ്രതിവിധിയാണ്. ചൂടുവെള്ളത്തില്‍ ഒരു പിടി പെരുംജീരകം ഇടുക. ഈ വെള്ളം പെരുഞ്ചീരകത്തോടെ വെറുംവയറ്റില്‍ കുടിയ്ക്കുക.
കടുക്
കടുക് കുറേശെ വീതം കഴിയ്ക്കുക. കഴിയ്ക്കാന്‍ അല്‍പം ബുദ്ധിമുട്ടാണെങ്കിലും ഇത് രക്തപ്രവാഹം നിയന്ത്രിയ്ക്കാന്‍ സഹായകമാണ്.
കറുവാപ്പട്ട
കറുവാപ്പട്ട ഏറെ നല്ലതാണ്. ഇത് ഭക്ഷണത്തിലോ ചായയിലോ ചേര്‍ത്തു കഴിയ്ക്കാം.
പാവയ്ക്ക
പാവയ്ക്ക നല്ലൊരു പ്രതിവിധിയാണ്. ഇത് ജ്യൂസായോ പാകം ചെയ്തോ കഴിയ്ക്കാം.
കറ്റാര്‍വാഴ
കറ്റാര്‍വാഴയുടെ ജ്യൂസാണ് മറ്റൊരു പ്രതിവിധി. ഇത് ദിവസം രണ്ടു തവണ വീതം കുടിയ്ക്കാം.
[അമിതമായ രക്തസ്രാവം നിങ്ങളെ അലട്ടുകയാണെങ്കില്‍ തീര്‍ച്ചയായും ഒരു ആരോഗ്യ വിദഗ്ധന്റെ ഉപദേശം സ്വീകരിച്ച ശേഷം മാത്രം മേല്‍പറഞ്ഞിരിക്കുന്നവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക]