നമ്മുടെ മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിൽ തേനിനുള്ള ഗുണങ്ങൾ വളരെ വലുതാണ്. ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് തേൻ എന്നത് മുഖത്തിന് മാത്രമല്ല ശരീരത്തിനും ഒരുപാട് ഗുണം നൽകുന്ന ഒന്നാണ് തേൻ. എത്ര കാലം ഇരുന്നാലും കേടാവാത്ത ഒന്നാണ് തേൻ. മെറ്റബോളിക് സിൻഡ്രം പോലെയുള്ളവർ തടയുവാനും ചികിത്സിക്കുവാനും ഒക്കെ സഹായിക്കുന്ന ഒന്നാണ്. അതേപോലെ തന്നെ ഹൃദ്രോഗത്തെയും ഇത് തടുക്കുന്നുണ്ട്. പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന ഒന്നാണ് തേൻ. പ്രകൃതിദത്തമായ പഞ്ചസാര വിറ്റാമിനുകൾ ധാതുക്കൾ ഫൈറ്റോ കെമിക്കലുകൾ എന്നിവ അടക്കം 180ലധികം പദാർത്ഥങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്
ശരീരത്തിന് എന്നതുപോലെ മുഖത്തും തേൻ പുരട്ടിയാൽ ഒരുപാട് ഗുണങ്ങളുണ്ട് പല സ്കിൻ കെയർ പ്രോഡക്ടുകളിലും ഇന്ന് വളരെയധികം ഉപയോഗിക്കപ്പെടുന്ന ഒന്നാണ് തേൻ. ചർമ്മത്തിലെ ജലാംശവും ഈർപ്പവും നിലനിർത്തുന്നത് തേൻ പുരട്ടുമ്പോൾ കൂടുന്നതായി കാണുന്നുണ്ട് അതുകൊണ്ടുതന്നെ മുഖത്ത് തേൻ പുരട്ടുന്നത് നല്ലതാണ് എല്ലാ ദിവസവും ഇത് ചെയ്യേണ്ടതില്ല ദിവസങ്ങളിലോ ആഴ്ചയിൽ മൂന്ന് ദിവസമായി ഇത് ചെയ്യാവുന്നതാണ്.. മുഖത്തെ ജലാംശം സംരക്ഷിക്കപ്പെടുന്നത് കൊണ്ട് തന്നെ മുഖം വളരെയധികം ഗ്ലോയിങ് ആയി ഇരിക്കുന്നത് മനസ്സിലാക്കാൻ സാധിക്കും.
തേനിന് ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ പതിവായി ചർമ്മത്തിൽ പുരട്ടുകയാണെങ്കിൽ മുഖക്കുരു ഉണ്ടാവുന്നത് തടയാൻ സഹായിക്കുന്നുണ്ട്..ഒട്ടുമിക്ക ആളുകളും വളരെയധികം ബുദ്ധിമുട്ടുന്ന ഒരു അവസ്ഥയാണ് മുഖക്കുരു. ഇതിനുവേണ്ടി വിപണിയിൽ നിന്നും വലിയ തുക കൊടുത്ത് നിരവധി വസ്തുക്കൾ പലരും വാങ്ങുകയും ചെയ്യാറുണ്ട് അതിനൊക്കെയുള്ള ഒരു മികച്ച പരിഹാരമാർഗമാണ് ഇത്തരത്തിൽ തേൻ പുരട്ടുക എന്നത്. സ്ഥിരമായി മുഖത്ത് തേൻ പുരട്ടുകയാണെങ്കിൽ വളരെയധികം ഗുണമായിരിക്കും ലഭിക്കുക.
അതേപോലെ തേൻ സ്ഥിരമായി മുഖത്ത് പുരട്ടി മസാജ് ചെയ്യുകയാണെങ്കിൽ ചർമ്മത്തിലെ വരകളും ചുളിവുകളും കുറയുന്നത് കാണാൻ സാധിക്കും. മുഖത്ത് പുരട്ടി മസാജ് ചെയ്യുമ്പോൾ കുറച്ച് അലോവേര കൂടി ചേർക്കുകയാണെങ്കിൽ മുഖത്തിന് തിളക്കവും ലഭിക്കും. കറുത്ത പാടുകളോ ചുളിവകളും മുഖത്ത് ഉണ്ടായെങ്കിൽ ഇനിമുതൽ ഒരാഴ്ച തേൻ മുഖത്ത് പുരട്ടി ഒന്ന് മസാജ് ചെയ്തു നോക്കുക മാറ്റം പെട്ടെന്ന് കാണാൻ സാധിക്കും.
ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഒക്കെ മാറ്റാൻ തേൻ പുരട്ടുന്നത് വളരെ നല്ലതാണ്. പൊള്ളൽ പോലെയുള്ള പാടുകൾക്കും തേൻ പുരട്ടുകയാണെങ്കിൽ വളരെ നല്ല ഗുണം ലഭിക്കും സ്ഥിരമായി തേൻ പുരട്ടുകയാണെങ്കിൽ മുഖത്തെ സുഷിരങ്ങൾ തുറക്കുകയും അഴുക്കും മാലിന്യവും മുഖത്തു നിന്ന് മാറുകയും ചെയ്യും. ഉപയോഗിക്കാവുന്ന വളരെ മികച്ച ഒരു വസ്തു തന്നെയാണ് തേൻ. വലിയ വിലയുള്ള വസ്തുക്കൾ ഒന്നും വാങ്ങി പണം ചിലവാക്കാതെ ഇനി മുതൽ തേൻ ഒന്ന് ഉപയോഗിച്ച് നോക്കുക.