പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ പല കൗതുകപരമാര്‍ന്ന വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ നിന്നും വരുന്ന ഒരു വാര്‍ത്ത അത്ര സുഖകരമല്ല കാണാന്‍. ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപികയെ ക്ലാസ് മുറിയില്‍ കുട്ടികള്‍ വീശി ഉറക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറല്‍ ആയത്. നിരവധി പേരാണ് വീഡിയോയ്ക്ക് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
जब शिक्षक ही ऐसे होंगे तो शिक्षण कैसा होगा,भयंकर गर्मी से निजात पाने को मासूमों से हवा कराती मास्टरनी साहिबा, 😤👩🏫
अलीगढ़ में शिक्षिका के द्वारा मासूम बच्चों से उमस भरी गर्मी में पंखा कराने का वीडियो सोशल मीडिया पर तेजी से वायरल हो रहा है. यूपी के अलीगढ़ के धनीपुर ब्लॉक के… pic.twitter.com/AHud4DaLnE
— ज़िन्दगी गुलज़ार है ! (@Gulzar_sahab) July 27, 2024
ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ആണ് സംഭവം നടന്നത്. വീഡിയോയില്‍ സ്‌കൂള്‍ യൂണിഫോമിലുള്ള കുട്ടികളെയും അധ്യാപികയെയും കാണാം. അധ്യാപിക ക്ലാസില്‍ നിലത്ത് കിടന്നുറങ്ങുന്നതായും കുട്ടികള്‍ അവര്‍ക്ക് ബുക്ക് ഉപയോഗിച്ച് കാറ്റ് വീശി കൊടുക്കുന്നതായും വീഡിയോയില്‍ കാണാം. രണ്ട് മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. സംഭവം പുറത്തായതോടുകൂടി കുട്ടികളുടെ രക്ഷിതാക്കള്‍ വലിയ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
വീഡിയോയില്‍ കാണുന്ന അധ്യാപിക, ഡിംപിള്‍ ബെന്‍സലിനെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. വീഡിയോയില്‍ കാണുന്ന രംഗങ്ങളെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്നും കര്‍ശന നടപടി ഇവര്‍ക്കെതിരെ എടുക്കും എന്നും വിദ്യാഭ്യാസ ഓഫീസര്‍ രാകേഷ് കുമാര്‍ സിംഗ് പറഞ്ഞു. വീഡിയോയില്‍ കിടന്നുറങ്ങുന്ന അധ്യാപികയുടെ പേരില്‍ ഇതിനുമുമ്പും നിരവധി ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുട്ടികളെ മര്‍ദ്ദിക്കുന്ന ഒരു ടീച്ചറുടെ വീഡിയോ കുറച്ചുനാളുകള്‍ക്ക് മുന്‍പ് പുറത്തുവന്നിരുന്നു. ആ ടീച്ചറും ഈ അധ്യാപികയും ഒരേ ആളാണെന്ന് സ്ഥിരീകരിക്കുന്ന വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്