ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബാരാമുള്ളയിലുണ്ടായ സ്ഫോടനത്തിൽ നാലു പേർ കൊല്ലപ്പെട്ടു. സൊപോറിലുള്ള ഷയിർ കോളനിയിലെ ആക്രിക്കടയിലാണ് സ്ഫോടനമുണ്ടായത്.
മരിച്ചവരില്‍ മൂന്നുപേര്‍ കുട്ടികള്‍ ആണ്. ഒരാള്‍ പരിക്കേറ്റ് ആശുപത്രിയിലായി. ലോറിയില്‍ നിന്ന് ആക്രി സാധനങ്ങള്‍ ഇറക്കുന്നതിനിടയാണ് സ്ഫോടനം ഉണ്ടായത്.
നസീര്‍ അഹമ്മദ് നദ്രൂ (40), ആസിം അഷ്റഫ് മിര്‍ (20), ആദില്‍ റഷീദ് ഭട്ട് (23), മുഹമ്മദ് അസ്ഹര്‍ (25) എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ടവരെല്ലാം ഷേര്‍ കോളനി നിവാസികളാണ്.
ഫോറന്‍സിക് വിദഗ്ധരുടെ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഏതുതരം സ്ഫോടനമാണ് നടന്നതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.