പട്ടുസാരി ധരിച്ചും മുല്ലപ്പൂ അണിഞ്ഞും ഹെവി ഒര്‍ണമെന്റ്സ് ഇട്ടും വിദേശരാജ്യങ്ങളിലെ തെരുവുകളില്‍ കൂടി നടക്കുന്ന യുവതികളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ അത്തരത്തിലുള്ള വീഡിയോകളില്‍ നിന്നെല്ലാം വ്യത്യസ്തമായി ടോട്ടല്‍ മറാത്തി മേക്കോവറില്‍ ഒരു യുവതി റഷ്യന്‍ തെരുവുകളില്‍ സന്ദര്‍ശിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറല്‍ ആയി കൊണ്ടിരിക്കുന്നത്.
View this post on Instagram
മറാത്തി ലുക്കിലാണ് യുവതി വസ്ത്രം ധരിച്ചിരിക്കുന്നത്. പരമ്പരാഗതമായ യാര്‍ഡ് സാരി ധരിച്ചാണ് സുലേഖ എന്ന ഇന്ത്യക്കാരി റഷ്യയുടെ തെരുവുകളിലൂടെ നടക്കുന്നത്. വസ്ത്രധാരണം മുതല്‍ ഹെയര്‍ സ്റ്റൈല്‍ വരെ ഒരു തനി മറാത്തി ലുക്കിലാണ് യുവതി അണിഞ്ഞൊരുങ്ങിയത്. റഷ്യയുടെ തെരുവുകളില്‍ കൂടി നടക്കുന്ന സുലേഖയാണ് ആദ്യം വീഡിയോയില്‍ നമുക്ക് കാണാന്‍ സാധിക്കുക. പിന്നീട് സുലേഖ ഷോപ്പിംഗ് മാളുകളില്‍ മറ്റും പോകുന്നതായി കാണാം. ചുവപ്പു നിറമുള്ള പട്ടുസാരിയും ഉടുത്ത് ട്രഡീഷണല്‍ ലുക്കില്‍ പോകുന്ന ഈ യുവതിയെ ചുറ്റുമുള്ളവര്‍ അത്ഭുതത്തോടെ നോക്കുന്നതും വീഡിയോയില്‍ കാണാം.
ചിലര്‍ അവളെ ആതിശയത്തോടെ നോക്കി ചിരിക്കുകയും ചെയ്യുന്നുണ്ട്. ഇതുവരെ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ കണ്ടത് 9.9 ദശലക്ഷം ആളുകളാണ്. ഈ റീല്‍സിന് 100 കണക്കിന് ലൈക്കളും നിരവധി കമന്റുകളുമാണ് ലഭിക്കുന്നത്. പരമ്പരാഗത വസ്ത്രത്തെയും ഹെയര്‍ സ്റ്റൈലിനെയും ആഭരണങ്ങളെയും അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകളാണ് എത്തുന്നത്.