മലയോര നാടായ പത്തനംതിട്ടയിൽ കാണാനുള്ള കാഴ്ചകൾ നിരവധിയാണ്. പ്രകൃതി സൗന്ദര്യത്തിനൊപ്പം അതിമനോഹരമായ ചില ചരിത്രങ്ങൾ കൂടി ഇവിടെ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. പ്രകൃതി അതിന്റെ സ്വാഭാവികമായ ഫ്രെയിം കൊണ്ട് ഒരുക്കിയെടുത്ത മനോഹരമായ കാഴ്ചകൾക്ക് പുറമെ സംസ്കാരത്തിന്റെയും ഐതിഹ്യങ്ങളുടെയും ഒരു ഈറ്റില്ലം തന്നെയാണ് പത്തനംതിട്ട. കാനനഭംഗിയിൽ ആറാടി നിൽക്കുന്ന നിരവധി സ്ഥലങ്ങളാണ് ഇവിടെ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്.
കാനനഭംഗി പൂർണമായും എടുത്ത് കാണണമെങ്കിൽ പെരുന്തേനരുവിയിലേക്ക് വരണം. അത്തിക്കയം പെരുന്തയിനരുവിയും ഡാമും ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഫ്രെയിമുകൾ ആയിരിക്കും. കാനനഭംഗിയിൽ ആറാടി നിൽക്കുന്ന പെരുന്തേനരുവി മുല്ലപ്പൂ ചിരിയുമായി പല കൈവഴികളായി ഒഴുകിവരുന്ന ആ കാഴ്ച ഒരു പ്രത്യേക ആനന്ദം തന്നെയാണ് മിഴികൾക്ക് നൽകുന്നത്.
മറ്റൊരു പ്രധാന കാഴ്ച മഞ്ഞനിക്കര പള്ളിയാണ്. പത്തനംതിട്ടയിലെ അതിമനോഹരമായ ഐതിഹ്യം പേര് നിൽക്കുന്ന ഒരു പള്ളിയാണ് മഞ്ഞനിക്കര പള്ളി. നിരവധി വിനോദസഞ്ചാരികളാണ് ഓരോ വർഷവും ഇവിടേക്ക് എത്തുന്നത്. ആത്മീയത മാത്രമല്ല ചില ഐതിഹ്യങ്ങളും ഇവിടേക്ക് സഞ്ചാരികളെ എത്തിക്കുന്നുണ്ട്.
മറ്റൊരു പ്രധാന ആകർഷണം ആനന്ദ പള്ളിയാണ്.. അവിടെ മരമടി എന്ന് പറയുന്ന ഒരു പ്രത്യേകതരമായ പരിപാടി നടക്കാറുണ്ട്. കാളകളെ വയലിൽ കൂടി ഓടിക്കുന്ന ഒരു രീതിയാണിത് കാണുവാൻ വേണ്ടി നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്
പത്തനംതിട്ടയിൽ എത്തുന്നവർ കോന്നി ആനക്കൂട് സന്ദർശിക്കാതെ മടങ്ങില്ല. നിരവധി കാട്ടാനകളെ മെരുക്കി കുങ്കി ആനകൾ ആക്കി മാറ്റുന്നത് ഇവിടെയാണ്. ഇവിടെ നിരവധി ആനകളെ കാണാൻ സാധിക്കും അതോടൊപ്പം തന്നെ കാട്ടിലെ ചില വസ്തുക്കളും ഇവിടെ ലഭ്യമാണ് മുളയരി കാട്ടുതേൻ തുടങ്ങിയവയൊക്കെ മിതമായ നിരക്കിൽ ഇവിടെ ലഭിക്കുന്നുണ്ട്. കുട്ടി ആനകളെയും വലിയ കൊമ്പൻ ആനകളെയും ഒക്കെ ഇവിടെ എത്തിയാൽ കാണാൻ സാധിക്കും.
പത്തനംതിട്ടയിലെ ചരിത്രം ഉറങ്ങുന്ന ആറന്മുള പാർത്ഥസാരഥി ക്ഷേത്രം സന്ദർശിക്കാതെ ഇവിടെയെത്തുന്ന ഒരു വിശ്വാസി മടങ്ങില്ല. വളരെയധികം അത്ഭുതങ്ങളും ഐതിഹ്യങ്ങളും നിറഞ്ഞിരിക്കുന്ന ഈ ഒരു ക്ഷേത്രം ഓരോ വിനോദസഞ്ചാരിയെയും വളരെയധികം ആകർഷിക്കുന്ന ഒന്നാണ്.
മറ്റൊരാകർഷണഘടകം ചന്ദനപ്പള്ളി വലിയപള്ളിയാണ്. ചന്ദനപ്പള്ളി പെരുന്നാൾ ഇവിടെ പേര് കേട്ട ഒന്നുതന്നെയാണ് അതുകൊണ്ടു തന്നെ ഈ പെരുന്നാൾ സമയത്ത് നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. ശിവനെ പ്രതിഷ്ഠിക്കുന്ന ആലുവാംകുടി ക്ഷേത്രമാണ് മറ്റൊരു പ്രത്യേകത. പൈതൃകം ഉറങ്ങിക്കിടക്കുന്ന പമ്പാ ഡാമും ഗവി എന്ന അതി സുന്ദരിയും ഒക്കെ പത്തനംതിട്ടയുടെ സൗന്ദര്യത്തിൽ മുന്നിൽ നിൽക്കുന്ന കാര്യങ്ങൾ തന്നെ. പത്തനംതിട്ടയുടെ മനോഹാര്യത മുഴുവൻ നിൽക്കുന്നത് തിരുവല്ലയിൽ ഉള്ള കൂടാരപള്ളിയിൽ ആണെന്ന് പറയാം. ഓരോ വർഷവും ലക്ഷകണക്കിന് ആളുകൾ എത്തുന്ന ഒരു പരിപാടിയാണ് പത്തനംതിട്ടയിൽ നടക്കാറുള്ള ആറന്മുള വള്ളംകളി. പത്തനംതിട്ടയുടെ സൗന്ദര്യം മുഴുവൻ ഒറ്റ ഫ്രയിമിൽ കാണണമെങ്കിൽ ചുട്ടിപാറയിൽ പോയാൽ മതി.. സാക്ഷാൽ അയ്യപ്പന്റെ ചരിത്രവും പേര് നിൽക്കുന്ന പന്തളം കൊട്ടാരം പത്തനംതിട്ടയിൽ എത്തുന്ന ഓരോ വിനോദസഞ്ചാരിയെയും ആകർഷിക്കുന്ന ഘടകം തന്നെയാണ്. ഇവയ്ക്ക് പുറമേ ഭൂതക്കുഴി പാറ കക്കി ജലസംഭരണി മൂലൂർ സ്മാരകം കൊടുമൺ ചിലന്തി അമ്പലം ചക്കുളത്തുകാവ് ദേവീക്ഷേത്രം തുടങ്ങിയവയൊക്കെ പത്തനംതിട്ടയുടെ ആകർഷണങ്ങളാണ്.