Sports

ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ ടെന്നിസില്‍ നിന്ന് വിരമിച്ചു

ഇന്ത്യന്‍ ടെന്നിസ് താരം രോഹന്‍ ബൊപ്പണ്ണ സജീവ ടെന്നിസില്‍ നിന്ന് വിരമിച്ചു. പാരീസ് ഒളിമ്പിക്‌സിലെ തോല്‍വിക്കു പിന്നാലെയാണ് ബൊപ്പണ്ണ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

പുരുഷ ഡബിള്‍സ് ഓപ്പണിങ് റൗണ്ടില്‍ ഫ്രാന്‍സിന്റെ എഡ്വാര്‍ഡ് റോജര്‍ വാസെലിന്‍-ജെല്‍ മോന്‍ഫില്‍സിനോട് ബൊപ്പണ്ണ-ശ്രീറാം ബാലാജി സഖ്യം പരാജയപ്പെട്ടിരുന്നു. രണ്ട് ദശകത്തിലധികമായി ഇന്ത്യന്‍ ടെന്നിസിലെ സജീവസാന്നിധ്യമായിരുന്നു ബൊപ്പണ്ണ

‘ഇത് തീര്‍ച്ചയായും രാജ്യത്തിനായുള്ള എന്റെ അവസാന മത്സരമായി മാറും. ഞാന്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന ഇടംതന്നെ വലിയ ബോണസാണ്. രണ്ട് പതിറ്റാണ്ടോളം ഇന്ത്യയെ പ്രതിനിധാനം ചെയ്യാനാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. 2002-ല്‍ ഇന്ത്യക്ക് അരങ്ങേറ്റം കുറിച്ച എനിക്ക് ഇപ്പോഴും ഇന്ത്യയെ പ്രതിനിധാനം ചെയ്യാനാവുന്നു. അതില്‍ അങ്ങേയറ്റത്തെ അഭിമാനമുണ്ട്’- ബൊപ്പണ്ണ പറഞ്ഞു.

ഇതോടെ 2026-ല്‍ ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ബൊപ്പണ്ണയുണ്ടാവില്ല. ഡേവിസ് കപ്പില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.