Sports

നദാലിനെ വീഴ്​ത്തി; പാരീസില്‍ വിജയം ദോക്യോവിച്ചിനൊപ്പം

പാരിസ്: ഒളിംപിക്‌സ് പുരുഷ ടെന്നിസ് സിംഗിള്‍സിലെ സൂപ്പര്‍ പോരാട്ടത്തില്‍ റാഫേല്‍ നദാലിനെ തോല്‍പ്പിച്ച് നൊവാക് ദോക്യോവിച്ച്. രണ്ടാം റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സ്പാനിഷ് ഇതിഹാസം പരാജയം വഴങ്ങിയത്. 6-1, 6-4 എന്ന സ്‌കോറിന് വിജയം പിടിച്ചെടുത്ത സെര്‍ബിയന്‍ സൂപ്പര്‍ താരം മൂന്നാം റൗണ്ടിലേക്ക് കടന്നു.

നദാലി​െൻറ സ്വന്തം തട്ടമായ റോളണ്ട്​ ഗ്യാരോസിലെ കളിമൺ കോർട്ടിൽ ആദ്യ സെറ്റിൽ നദാലിനെ ദോ​ക്യോ നിലംതൊടിച്ചില്ല. 6-1നായിരുന്നു വിജയം. രണ്ടാം സെറ്റിൽ നദാൽ പൊരുതി നോക്കിയെങ്കിലും അവസാന ചിരി ദോക്യോക്ക്​ തന്നെ (സ്​കോർ 6-4). രണ്ടുതവണ ഒളിമ്പിക്​സ്​ സ്വർണമെഡൽ നേടിയ നദാലിനെ വീഴ്​ത്തിയ ദോക്യോ ആദ്യ ഒളിമ്പിക്​സ്​ സ്വർണമാണ്​ ലക്ഷ്യമിടുന്നത്​.

രണ്ട് ഇതിഹാസങ്ങളും നേര്‍ക്കുനേര്‍ വന്ന 60-ാമത്തെ മത്സരമായിരുന്നു ഇത്. സെര്‍ബിയന്‍ താരം 31 മത്സരങ്ങളില്‍ വിജയം സ്വന്തമാക്കിയപ്പോള്‍ 29 തവണ വിജയം നദാല്‍ സ്വന്തമാക്കി. റോളണ്ട് ഗാരോസില്‍ 117 മത്സരങ്ങളില്‍ നദാലിന്റെ അഞ്ചാം തോല്‍വിയാണിത്. ഇതില്‍ മൂന്ന് തവണയും ജോക്കോവിച്ചിനോടാണ് തോല്‍വി വഴങ്ങിയത്.