വയനാട്: വയനാടിനെ നടുക്കി ഉരുള്‍പൊട്ടല്‍. പുലര്‍ച്ചെ ഒന്നേകാലോട് കൂടിയ ഉരുള്‍പൊട്ടലില്‍ ആറു പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. മരിച്ചവരില്‍ ഒരു വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപസിന്‍റെ 2 സംഘം വയനാട്ടിലേക്ക് നീങ്ങുവാൻ നിർദേശിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാ പ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും എ.കെ ശശീന്ദ്രനും ദുരന്തസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വായു സേനയുടെ രണ്ട് ഹെലികോപ്ടർ സുളുറിൽ നിന്നും 7.30 ഓട് കൂടി അപകടസ്ഥലത്തേക്ക് തിരിക്കും.