ന്യൂഡല്‍ഹി: ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് വയനാട്ടിലുണ്ടായ ദുരന്തത്തില്‍ ഇടപെടലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് കേന്ദ്രത്തില്‍നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനല്‍കിയതായി പ്രധാനമന്ത്രി അറിയിച്ചു.
ദുരന്തത്തില്‍ ജീവന്‍നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതിനൊപ്പം പരിക്കേറ്റവര്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.