വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ 44 ആയി. മരിച്ചവരിൽ മൂന്നുപേർ കുട്ടികളാണ്. മേപ്പാടി ആശുപത്രിയിൽ 18 പേരുടെയും സ്വകാര്യ ആശുപത്രിയിൽ അഞ്ച് പേരുടെയും മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറം പോത്തുകല്ലിൽ നിന്നാണ് പത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്. 70 ഓളം പേർ പരിക്കറ്റ് ചികിത്സയിലാണ്.
ഓരോ നിമിഷവും മരണസംഖ്യ ഉയരുന്ന സാഹചര്യമാണുള്ളത്. ചുരൽമലയിലെ തകർന്ന വീട്ടിൽ നിന്നും ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. മഴ കനക്കുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന് എയർ ലിഫ്റ്റിങ് സാധ്യത പരിശോധിക്കാനെത്തിയ 2 ഹെലികോപ്റ്ററുകൾ കാലാവസ്ഥ പ്രതികീലമായതിനാൽ കോഴിക്കോടേക്ക് തിരിച്ച് പോയി. ഓരോ നിമിഷവും മരണസംഖ്യ ഉയരുന്ന സാഹചര്യമാണുള്ളത്. ചാലിയാർ പുഴയിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം ഒദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.