കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി കെ. രാജന്‍. രക്ഷാപ്രവര്‍ത്തനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്നര മുതല്‍ ചൂരല്‍മല പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണെന്നും എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, ഒ.ആര്‍. കേളു ഉള്‍പ്പെടെയുള്ള ഉന്നതതല മന്ത്രി സംഘം വയനാട്ടിലേക്ക് തിരിക്കുമെന്നും മന്ത്രി അറിയിച്ചു.
എത്ര കുടുംബങ്ങൾ അപകടത്തിൽപ്പെട്ടുവെന്നും എത്ര കുടുംബങ്ങൾ ഒറ്റപ്പെട്ടു എന്നതിൻ്റെ കൃത്യമായ കണക്ക് ഈ സാഹചര്യത്തിൽ പ്രസിദ്ധീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.















