Wayanad

മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി; പുഴയിൽ മലവെള്ളപ്പാച്ചിൽ ; രക്ഷാപ്രവർത്തനത്തിന് ആയിരക്കണക്കിന് പേർ, മരണം 70 ആയി | landslide-again-in-wayanad-mundakai

വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി. പുഴയിൽ മഴവെള്ളപ്പാച്ചിലുണ്ടായി. രക്ഷാസേന അം​ഗങ്ങളടക്കം പിന്മാറേണ്ട സാഹചര്യമാണ്. സംഭവസ്ഥലത്തെത്തിയ മന്ത്രിമാരും മടങ്ങി. ചൂരല്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. കൂടുതല്‍ വെളളവും കല്ലും ഒലിച്ച് വരുന്ന അവസ്ഥയാണ്. മഴ ശക്തമായി തുടരുകയാണ്. ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നുണ്ട്. അതീവ ഗുരുതര സാഹചര്യമെന്നാണ് സംഭവസ്ഥലത്തുനിന്നുള്ള റിപ്പോർട്ട്. മന്ത്രിമാരും രക്ഷാപ്രവർത്തകരുമടക്കമുള്ള സ്ഥലത്തേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്. തുടർന്നാണ് ജനങ്ങളെ അവിടെ നിന്ന് അടിയന്തരമായി ഒഴിപ്പിക്കുന്നത്. അതേസമയം, മരണം 70 ആയി ഉയർന്നു.

മൂന്ന് ലയങ്ങള്‍ ഒലിച്ചു പോയെന്നും ആയിരക്കണക്കിന് പേരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയിരിക്കുന്നത്. മണ്ണിനടിയിൽ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. ആളുകളെ രക്ഷപ്പെടുത്താൻ കഴിയുന്നുണ്ട്. മിലിട്ടറിയും ഫയർഫോഴ്സും നാട്ടുാകാരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. നിരവധി വീടുകൾ മണ്ണിനടിയിലാണ്. വയനാട് ജില്ലയിലുണ്ടായ വൻ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവുവിനെ സ്‌പെഷ്യൽ ഓഫിസറായി നിയമിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും ജില്ലാ കളക്ടർക്കും ജില്ലാ ഭരണകൂടത്തിനും ആവശ്യമായ പിന്തുണ നൽകുന്നതിനുമായാണു സ്‌പെഷ്യൽ ഓഫിസറെ നിയോഗിച്ചു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചത്.

അതേ സമയം മഴക്കെടുതിയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളെയും വിന്യസിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ചെറിയ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളിൽ മണ്ണ് നീക്കാനും, റോഡുകളിലെ തടസങ്ങൾ നീക്കുന്നതിനും ഓടകൾ വൃത്തിയാക്കുന്നതിനും തൊഴിലാളികളെ നിയോഗിക്കാം. ഒഴുകി വരുന്ന മാലിന്യവും ചെളിയും ഉൾപ്പെടെ പുരയിടങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നതിനും തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്താനാകും.

വയനാട്ടിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡിനെ കൂടി ലഭ്യമാക്കണമെന്ന് സർക്കാർ സൈന്യത്തോട് അഭ്യർത്ഥിച്ചു. സർക്കാരിൻ്റെ അഭ്യർത്ഥന പ്രകാരം മീററ്റ് ആർ. വി.സി യിൽ നിന്ന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡ് എത്തും. തിരച്ചിലിന് ഫോറസ്റ്റിൻ്റെ ഡ്രോൺ കൂടി പങ്കാളിയാവും.നേവിയുടെ 50 അംഗ സംഘംവും ഉടൻ എത്തും വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനായി നേവിയുടെ 50 അംഗ സംഘം 2 മണിക്ക് വയനാട്ടിൽ എത്തും. ഇന്ത്യൻ നേവിയുടെ റിവർ ക്രോസിംഗ് ടീമാണ് വയനാട്ടിൽ എത്തുന്നത്. ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘത്തിൽ മെഡിക്കൽ വിദഗ്ധരുമുണ്ടാകും.

Latest News