ഇന്ന് രാവിലെ രണ്ടു മണിയോടെ വയനാട്ടിൽ വലിയൊരു ദുരന്തം തുടങ്ങുകയായിരുന്നു. കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ ദുരന്തം തന്നെയാണ് വയനാട്ടിൽ സംഭവിച്ചത് എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത് മരണസംഖ്യ തന്നെ 100 കടന്നിരിക്കുന്നു. ഇനിയും 98 ഓളം ആളുകളെ കാണാതെ പോയിരിക്കുന്നു. ദുരന്തമുഖത്ത് എന്ത് ചെയ്യണമെന്ന് അറിയാതെ ഭയന്നു നിൽക്കുകയാണ് ഓരോരുത്തരും. 45 ക്യാമ്പുകളിലായി 3000ത്തിൽ അധികം ആളുകളാണ് കഴിയുന്നത്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. മണ്ണിനടിയിലുള്ള മൃതദേഹങ്ങൾ കണ്ടെത്തുവാൻ വേണ്ടി പോലീസ് ഡോഗുകൾ കൂടി വയനാട്ടിലെത്തുന്നുണ്ട്.
ഇപ്പോൾ ശ്രദ്ധ നേടുന്നത് പുതിയ വിവരങ്ങളാണ് വയനാട് ഉരുൾപൊട്ടലിൽ രാത്രിയിൽ രക്ഷാപ്രവർത്തനം അവസാനിപ്പിക്കില്ല എന്നും വെളിച്ചം എത്തിക്കും എന്നുമാണ് അറിയിച്ചിരിക്കുന്നത്..ഈ ഒരു വിവരത്തിന് പുറമേ നിരവധി ആളുകളാണ് കമന്റുകളുമായി വരുന്നത്. വിവരമറിഞ്ഞത് മുതൽ രക്ഷാപ്രവർത്തനം തുടങ്ങി ഇതാണ് കേരളം അടിയന്തര സമയങ്ങളിൽ ജാതിയും മതവും രാഷ്ട്രീയവും നോക്കാത്തവർ. മറ്റുള്ളവരുടെ ജീവന് വിലകൽപ്പിക്കുന്ന നാട്. അതാണ് നമ്മൾ മലയാളികൾ നമ്മൾ ഇതും അതിജീവിക്കും.
പ്രിയപ്പെട്ടവർക്ക് വേണ്ടി രാത്രിയും പകലാക്കി നമ്മുടെ രക്ഷാപ്രവർത്തകർ ജോലി ചെയ്യുകയാണ്. കർണാടക കണ്ടുപഠിക്കേണ്ടത് കേരളത്തിന്റെ ഈ ശീലമാണ് രാവിലെ 7 മണി മുതൽ വൈകിട്ട് 5 മണി വരെ ഓഫീസ് ഡ്യൂട്ടി പോലെ ചെയ്യുന്ന ഒന്നല്ല രക്ഷാപ്രവർത്തനം.. രാത്രിയിലും വെളിച്ചം എത്തിച്ച് ഒരു മിടിപ്പെങ്കിലും ഉണ്ടെങ്കിൽ അവരെ രക്ഷിച്ചെടുക്കുന്നതാണ് രക്ഷാപ്രവർത്തനം. അതാണ് കേരളം കേരളത്തിലെ നന്മയുള്ള മനസ്സ് സഹജീവികളോടുള്ള കരുണയുള്ള മനസ്സ്.
ഗവൺമെന്റ് ഓഫീസിലെ ടൈം നോക്കി പരിശോധന നടത്താൻ ഇത് കർണാടകയല്ല. ഇത് കേരളമാണ് എന്തു പ്രശ്നം വന്നാലും ഒറ്റക്കെട്ടായി നിൽക്കുന്ന ജനങ്ങളുടെ നാട്. സഹായം എത്തുമെന്ന് പ്രതീക്ഷ മനുഷ്യന് നൽകുന്നത് വലിയ സമാധാനമാണ്. രാവിലെ നാലുമണി മുതൽ കാണാൻ തുടങ്ങിയ രക്ഷാപ്രവർത്തനം ഇതുവരെയും തോർന്നിട്ടില്ല. മിനിറ്റുകൾ പോലും വിലയേറിയ ഈ സമയത്ത് അവിടെ ജോലി ചെയ്യുന്ന രക്ഷാപ്രവർത്തകർക്ക് ദൈവം ശക്തിയും ധൈര്യവും സുരക്ഷയും നൽകട്ടെ. ഇവിടെ രാത്രി പണി മാറ്റി പോകുന്ന രീതിയല്ല രക്ഷാപ്രവർത്തകർ കൈക്കൊള്ളുന്നത്. ദുരന്തത്തിൽ പെട്ട് കഴിയുന്നവരെ തന്റെ ജീവൻ കൊടുത്തിട്ടായാലും രാപ്പകൽ ഭേദമന്യേ അവരെ രക്ഷപ്പെടുത്താൻ വേണ്ടി പ്രവർത്തിക്കുന്ന ആൺകുട്ടികളാണ് കേരളീയർ.
ഇങ്ങനെയാണ് നിരവധി ആളുകൾ കമന്റ് ചെയ്യുന്നത്. പല കാര്യങ്ങളിൽ അഭിപ്രായ ഭിന്നത ഉണ്ടായെങ്കിലും മനുഷ്യജീവന് പൂച്ചയുടെ വില കൊടുക്കുന്ന സംസ്ഥാനങ്ങളെപ്പോലെയല്ല കേരളം എന്നതിൽ എല്ലാവരും ഒരുമിച്ച് നിൽക്കുന്നു എന്നാണ് പലരും പറയുന്നത്. കർണാടകക്കാർ കണ്ടുപഠിക്കേണ്ടത് കേരളത്തിന്റെ ഈ രീതിയാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നടക്കുന്ന രക്ഷാപ്രവർത്തനം ഇതാണ് കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം.