India

‘കോണ്‍ഫറന്‍സ് ഹാളില്‍ ഇങ്ങനെ ചെയ്യാന്‍ ധൈര്യം വേണം’; യുവതിയുടെ വീഡിയോ വൈറല്‍-Pune woman dances at team meeting

ഓരോ ദിവസവും ആയിരക്കണക്കിന് ഡാന്‍സ് വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കപ്പെടുന്നത്. പക്ഷേ അതില്‍ വളരെ ചുരുക്കം ചിലത് മാത്രമേ വൈറലാകാറുള്ളൂ. ഇപ്പോഴിതാ അത്തരത്തില്‍ വൈറലായ ഒരു നൃത്ത വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. പൂനയില്‍ നിന്നും വന്നിട്ടുള്ള ഒരു വീഡിയോ ആണിത്. ഒരു പെണ്‍കുട്ടി തന്റെ ഓഫീസ് മീറ്റിങ്ങിനിടെ ഡാന്‍സ് ചെയ്യുന്ന വീഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്.

ഒരു കോണ്‍ഫറന്‍സ് റൂമില്‍ വച്ചാണ് യുവതി ഗാനത്തിന് നൃത്തം ചെയ്യുന്നത്. യുവതിയുടെ മുന്‍പില്‍ ഓഫീസിലെ മറ്റ് ജോലിക്കാരും വെര്‍ച്വലി കണക്ട് ചെയ്ത കുറച്ച് പേരെ വീഡിയോ കോളിലും കാണാം. ഓ രംഗ്രേസ് എന്ന ഗാനത്തിന് അതിമനോഹരമായി നൃത്തം വയ്ക്കുകയായിരുന്നു യുവതി. ഡാന്‍സിന്റെ അവസാനം ചുറ്റുമുള്ള ആളുകള്‍ അവളുടെ പ്രകടനത്തിന് കൈയ്യടിക്കുന്നതായും കേള്‍ക്കാം. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ എട്ടു ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.

നിരവധി പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ലൈക് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിനെല്ലാം ഉപരി ഓരോരുത്തരും തങ്ങളുടെ അഭിപ്രായം പങ്കുവെച്ചുകൊണ്ട് വീഡിയോയ്ക്ക് കമന്റും രേഖപ്പെടുത്തിയിട്ടുണ്ട്. വളരെ രസകരമായ കമന്റുകളാണ് വന്നിരിക്കുന്നത്. ‘ ഇന്‍ക്രിമെന്റിന് വേണ്ടിയിട്ടുള്ള നൃത്തം ആണോ’ ഇതെന്നാണ് ഒരാള്‍ ചോദിക്കുന്നത്. മറ്റൊരാള്‍ പറയുന്നു ‘കോണ്‍ഫറന്‍സ് ഹാളില്‍ ഇങ്ങനെ ചെയ്യാന്‍ ധൈര്യം വേണം എന്ന്’. മറ്റൊരാള്‍ പറയുന്നത് ‘എന്റെ സ്ഥാപനത്തില്‍ ഇതുപോലുള്ള കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ എല്ലാം ഞാന്‍ മുങ്ങുമായിരുന്നു’ എന്നാണ്.