Sports

‘എന്നെ മുന്നോട്ടുകൊണ്ടുപോകുന്നത് നീയാണ്’; മകന് ജന്മദിന ആശംസകളുമായി ഹാര്‍ദിക് പാണ്ഡ്യ-Hardik Pandya’s Adorable Birthday Wish For Son

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. തന്റെ മകന്‍ അഗസ്ത്യക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്റായിരുന്നു അത്. പോസ്റ്റിനൊപ്പം ഹാര്‍ദിക് ഒരു വീഡിയോയും പങ്കിട്ടു. വീഡിയോയില്‍ തന്റെ മകനുമൊത്തുള്ള രസകരമായ നിമിഷങ്ങളാണ് ഹാര്‍ദിക് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിമിഷനേരങ്ങള്‍ കൊണ്ടുതന്നെ ആരാധകര്‍ ഈ വീഡിയോ ഏറ്റെടുക്കുകയായിരുന്നു. അഗസ്ത്യക്ക് ജന്മദിനാശംസകള്‍ അറിയിച്ചുകൊണ്ട് നിരവധി ആളുകളും രംഗത്തെത്തി. അഗസ്ത്യ ഹാര്‍ദിക്കിന് ഒപ്പം ജെംഗയും ഫൂസ് ബോളും കളിക്കുന്ന വീഡിയോ ആണ് കൂടുതലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘എന്നെ മുന്നോട്ടുകൊണ്ടുപോകുന്നത് നീയാണ്. എന്റെ പാര്‍ട്ട്ണര്‍ ഇന്‍ ക്രൈമിന് ജന്മദിന ആശംസകള്‍’ എന്നായിരുന്നു ഹര്‍ദിക് വീഡിയോയ്ക്ക് നല്‍കിയ അടിക്കുറിപ്പ്.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അഗസ്ത്യയുടെ അമ്മയും മോഡലും നടിയും ആയ നടാസ സ്റ്റാന്‍കോവിച്ച് തന്റെ മകനുമൊത്തുള്ള നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അമ്മയും മകനും ഒരു തീം പാര്‍ക്കില്‍ സമയം ചിലവഴിക്കുന്നതാണ് ചിത്രങ്ങളില്‍ കാണുന്നത്. പോസ്റ്റിന് ആദ്യം കമന്റ് ചെയ്തവരില്‍ ഹാര്‍ദിക് പാണ്ഡ്യയും ഉണ്ടായിരുന്നു. 2020 മെയിലാണ് ഹാര്‍ദിക്കും നടാസയും വിവാഹിതരാകുന്നത്. അതേ വര്‍ഷം തന്നെ ജൂലൈയില്‍ അവര്‍ അവരുടെ മകനായ അഗസ്ത്യയെ ഡീവിതത്തിലേക്ക് സ്വീകരിച്ചു. കഴിഞ്ഞ ജൂലൈ 18 ന് ഒരു കുറിപ്പ് പങ്കിട്ടുകൊണ്ട് ഹാര്‍ദിക്കും നടാസയും തങ്ങള്‍ വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.