പാരീസ്: ഒളിംപിക്സ് പുരുഷ ഹോക്കിയില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. ഹര്‍മന്‍പ്രതീത് സിംഗാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. ജയത്തോടെ പൂൾ ബിയിൽ ഇന്ത്യ ടേബിൾ ടോപ്പറായി.
ഹോക്കിയില്‍ ഇന്ത്യയുടെ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച ഇന്ത്യ, രണ്ടാം മത്സരത്തില്‍ അര്‍ജന്റീനയുമായി സമനില പാലിച്ചിരുന്നു. ഇന്ന് ജയിച്ചതോടെ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിന് അരികിലെത്തി. ഇനി ഓസ്ട്രേലിയ, ബെല്‍ജിയം എന്നിവര്‍ക്കെതിരായ മത്സരം ഇന്ത്യക്ക് ബാക്കിയുണ്ട്. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ ഏഴ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ.
ഇരട്ടഗോൾ നേടിയ ഹർമൻപ്രീത് സിങിന്റെ ചിറകിലേറിയാണ് ഇന്ത്യ വിജയം പിടിച്ചത്. പെനാൽറ്റി സ്ട്രോക്കിൽ നിന്ന് ആദ്യ ഗോൾ നേടിയ ഹർമൻപ്രീത് രണ്ടാം ക്വാർട്ടറിൽ പെനാൽറ്റി കോർണറിൽ നിന്ന് മറ്റൊരു ഗോൾ നേടി. പെനാൽറ്റി കോർണറുകളിൽ നിഗോൾ നേടാൻ നിരവധി അവസരം അയർലൻഡിന് ലഭിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധത്തിൽ തട്ടി തകർന്നു. പിന്നീട് ഗോളൊന്നും പിറന്നില്ലെങ്കിലും ഇന്ത്യ ആധികാരികതയോടെ കളിച്ചു.
വ്യാഴാഴ്ച നിലവിലെ ചാമ്പ്യന്മാരായ ബെൽജിയവുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. വെള്ളിയാഴ്ച അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ ആസ്ട്രേലിയയുമായും ഏറ്റുമുട്ടും.